EBM News Malayalam

മോട്ടറോള റേസര്‍ 5 ജി ഇന്ത്യന്‍ വിപണിയിലേക്ക്

മോട്ടറോള റേസർ 5 ജി ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരുമെന്ന് കമ്പനി പ്രഖ്യപ്പിച്ചു. കുറച്ച് ആഴ്ചകൾക്ക് മുമ്പ് കമ്പനി ഈ സ്മാർട്ഫോൺ ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയിലെ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മോട്ടറോള. മോട്ടറോള റേസർ 5 ജി കണക്റ്റിവിറ്റി ഓപ്ഷനുമായാണ് വരുന്നത്.

മോട്ടറോള റേസർ 5 ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെ കുറിച്ച് കമ്പനി ട്വീറ്റ് ചെയ്തു. ഫെസ്റ്റിവൽ സീസണിൽ കമ്പനി ഈ ഫോൾഡബിൾ ഡിവൈസ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് സൂചിപ്പിക്കുന്ന ഒരു ഷോർട്ട് വീഡിയോ ക്ലിപ്പ് ട്വീറ്റിൽ മോട്ടറോള പങ്കിട്ടു. മോട്ടറോള റേസർ 5 ജി യുഎസിൽ അവതരിപ്പിച്ചു.

മോട്ടറോള റേസർ 5 ജി സ്മാർട്ട്‌ഫോൺ, മോട്ടറോള ബ്രാൻഡഡ് ടിവി, ഫ്രണ്ട്-ലോഡ് വാഷിംഗ് മെഷീൻ, രണ്ട്-ഡോർ റഫ്രിജറേറ്റർ തുടങ്ങിയ ചില ഉൽപ്പന്നങ്ങളുടെ സിലൗട്ടുകൾ എടുത്തുകാണിക്കുന്ന ഒരു ഷോർട്ട് വീഡിയോ മോട്ടറോള പങ്കിടുന്നു.

വരാനിരിക്കുന്ന ഉത്സവ സീസണിൽ ഈ ഡിവൈസുകൾ അവതരിപ്പിക്കുമെന്ന് വീഡിയോയിൽ കാണിക്കുന്നു. മോട്ടറോള ടിവി, ഫ്രണ്ട്-ലോഡ് വാഷിംഗ് മെഷീൻ, ടു-ഡോർ റഫ്രിജറേറ്റർ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പഴയ മോഡലിനേക്കാൾ കൂടുതൽ അപ്ഗ്രേഡുകൾ ക്യാമറയുടെയും പെർഫോമൻസിന്റെയും കാര്യത്തിൽ പുതിയ മോഡലിന് മോട്ടറോള നൽകുന്നു.

ബ്ലൂയിഷ് ഗോൾഡ്, പോളിഷ്ഡ് ഗ്രാഫൈറ്റ്, ലിക്വിഡ് മെർക്കുറി എന്നിങ്ങനെ 3 കളർ വേരിയന്റുകളിൽ അവതരിപ്പിച്ചിരിക്കുന്ന മോട്ടോറോള റേസർ 5ജിയ്ക്ക് 1,399.99 ഡോളർ (ഏകദേശം 1.02 ലക്ഷം) വില വരുന്നു. യൂറോപ്യൻ, ചൈനീസ് വിപണികളിലാണ് മോട്ടോറോള റേസർ 5ജി ആദ്യം വില്പനക്കെത്തുന്നത്.

ഇപ്പോൾ ഇന്ത്യയിൽ വില്പനയിലുള്ള 4ജി മോട്ടോറോള റേസറിന് 1,24,999 രൂപയാണ് വില വരുന്നത്. 5ജി മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയാണെങ്കിൽ 4ജി മോഡലിനേക്കാൾ വില കുറവായിരിക്കുമെന്ന് പറയുന്നു. 8 ജിബി റാം + 256 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്ന ഒരു വേരിയന്റിൽ മാത്രമാണ് ഈ ഡിവൈസ് വിപണിയിൽ വരുന്നത്.

8 ജിബി റാമും 256 ജിബി സ്റ്റോറേജും ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റാണ് പുതിയ മോട്ടറോള റേസർ 5 ജിയിൽ വരുന്നത്. ഫസ്റ്റ് ജനറേഷൻ റേസറിൽ നിന്ന് വ്യത്യസ്തമായി, ഫിസിക്കൽ സിം കാർഡും ഒരു ഇസിം കാർഡും ഉപയോഗിക്കാൻ റേസർ 5 ജി നിങ്ങളെ അനുവദിക്കുന്നു.

അതായത്, ഈ ഹാൻഡ്‌സെറ്റ് ഒരു ഡ്യൂവൽ സിം കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നുവെന്നാണ്. 2,800 എംഎഎച്ച് ബാറ്ററിയെ ആശ്രയിക്കുന്ന റേസർ 5 ജിയിൽ 15W ഫാസ്റ്റ് ചാർജിംഗ് സംവിധാവും വരുന്നു. 6.2-ഇഞ്ച് പ്ലാസ്റ്റിക് ഒഎൽഇഡി പ്രധാന ഡിസ്പ്ലേയാണ്. 48-മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഇവിടെ കമ്പനി നൽകിയിരിക്കുന്നത്.

ഫോൾഡബിൾ 6.2-ഇഞ്ച് പ്ലാസ്റ്റിക് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിന് വരുന്നത്. 2,142×876 പിക്‌സൽ റെസൊല്യൂഷനും 21:9 ആസ്പെക്ടറ്റ് റേഷ്യോയും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. 600×800 പിക്‌സൽ റെസൊല്യൂഷനും 4:3 ആസ്പെക്ടറ്റ് റേഷ്യോയും വരുന്ന സെക്കന്ററി ഡിസ്പ്ലേയും ഈ ഹാൻഡ്സെറ്റിനുണ്ട്.

ക്വിക്ക് വ്യൂ എന്നറിയപ്പെടുന്ന ഈ ഡിസ്പ്ലേയ് ഉപയോഗിച്ച് സെൽഫികൾ പകർത്തുവാനും നോട്ടിഫിക്കേഷനുകൾ കാണാനും മ്യൂസിക് പ്ലേബാക്കുകൾ നിയന്ത്രിക്കാനും സാധിക്കുന്നു. ഈ ഹാൻഡ്‌സെറ്റിലെ ഒക്ട-കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 765 SoC പ്രോസസ്സർ 8 ജിബി റാമുമായും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

15W ടർബോപവർ ഫാസ്റ്റ് ചാർജിങ് ഫീച്ചർ ചെയ്യുന്ന 2,800mAh ബാറ്ററിയാണ് മോട്ടോറോള റേസർ 5ജിയ്ക്ക്. ഒരു തവണ മുഴുവനായി ചാർജ് ചെയ്താൽ 24 മണിക്കൂർ വരെ ഫോൺ പ്രവർത്തിപ്പിക്കാനുള്ള ചാർജ് ഈ ബാറ്ററിക്ക് ലഭിക്കുന്നു.

വൈ-ഫൈ 802.11 ബി/ജി/എൻ/എസി, എൻ‌എഫ്‌സി, ജി‌പി‌എസ്/എ-ജി‌പി‌എസ്, ഗ്ലോനാസ്, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഈ ഡിവൈസിൻറെ കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നു. ആക്‌സിലറോമീറ്റർ, മാഗ്നെറ്റോമീറ്റർ, ഗൈറോ, ബാരോമീറ്റർ, അൾട്രാസോണിക്, പ്രോക്‌സിമിറ്റി, ആംബിയന്റ് ലൈറ്റ് തുടങ്ങിയ സെൻസറുകളും ഈ സ്മാർട്ഫോണിലുണ്ട്.

Comments are closed.