EBM News Malayalam

ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

1

കൊച്ചി: 2019 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 11 വരെ കാക്കനാട്, തൃപ്പൂണിത്തുറ, ആലുവ, കളമശ്ശേരി, അങ്കമാലി, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനകളെ തുടര്‍ന്ന് സ്വകാര്യ ബസുകളുടെ വാതില്‍ തുറന്നിട്ട് ഓടിയ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ബസിന് വാതില്‍ ഘടിപ്പിച്ചിട്ടും തുറന്നിട്ട് ഓടിയ 94 ഡ്രൈവര്‍മാരുടെയും 25 കണ്ടക്ടര്‍മാരുടെയും ലൈസന്‍സാണ് സസ്‌പെന്‍ഷനിലായത്. റോഡിന്റെ പല ഭാഗങ്ങളില്‍ നിന്നും ബസുകളുടെ സര്‍വീസ് മഫ്തിയില്‍ നിരീക്ഷിച്ച ഉഫദ്യോഗസ്ഥര്‍ യന്ത്രവാതില്‍ തുറന്നുവച്ചും സാധാരണ വാതില്‍ കയറുകൊണ്ട് കെട്ടിവച്ചും ഓടുന്നതിന്റെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്നായിരുന്നു നടപടി. പിടികൂടിയ ബസുകളിലെ യാത്രക്കാരെ എത്തേണ്ട സ്ഥലങ്ങളില്‍ എത്തിച്ച ശേഷമായിരുന്നു ബസ് കസ്റ്റഡിയിലെടുത്തത്.

Leave A Reply

Your email address will not be published.