EBM News Malayalam

നിയമലംഘനങ്ങള്‍ക്ക് പിഴത്തുക കുറയ്ക്കണമെന്ന് ഗതാഗത വകുപ്പ്

തിരുവനന്തപുരം: ജനങ്ങളുടെ വ്യാപകമായ പ്രതിഷേധം കണക്കിലെടുത്ത് പിഴത്തുക കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെടാന്‍ സംസ്ഥാന ഗതാഗത വകുപ്പ് തീരുമാനിച്ചു. എന്നാല്‍ മോട്ടോര്‍ വാഹന നിയമഭേദഗതിയിലെ ഉയര്‍ന്ന പിഴയ്ക്കെതിരെ ബി.ജെ.പി മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ രംഗത്തെത്തിയെങ്കിലും നിയമം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് കേന്ദ്ര തീരുമാനം.

പിഴത്തുക കുറയ്ക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നുമാണ് നേരത്തേ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്. കേന്ദ്രനിയമം അപ്പാടെ അനുസരിക്കണമെന്ന ഉപദേശമാണ് ആദ്യം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗതാഗതമന്ത്രിയുടെ ഓഫീസിനു ലഭിച്ചത്.

അതുകൊണ്ടാണ് ആഗസ്റ്റ് 31നു തന്നെ വിജ്ഞാപനമിറക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ അനുവാദം നല്‍കിയതും. ഇതില്‍ നിയമപരമായ പ്രശ്‌നങ്ങളുണ്ടാകുമോ എന്ന് 16 നു ചേരുന്ന ഉന്നതതല യോഗം ചര്‍ച്ച ചെയ്യുന്നതാണ്. ഓണക്കാലത്ത് അമിത പിഴ ഈടാക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കുകയും ചെയ്തു.

Comments
Loading...