EBM News Malayalam

ഐ.ഒ.ആര്‍എ മന്ത്രിതലയോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വി.മുരളീധരന്‍

യു.എ.ഇ: ലോകത്ത് അതിവേഗം വളരുന്ന ഏഷ്യന്‍, ഓഷ്യാനിയ, ആഫ്രിക്കന്‍ രാജ്യങ്ങളെ കടല്‍മാര്‍ഗം ബന്ധിപ്പിക്കുന്ന വിശാലമായ സംവിധാനമെന്ന നിലയില്‍ ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള വ്യാപാര, ടൂറിസം ബന്ധങ്ങള്‍ ദൃഢപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അബുദാബിയില്‍ നടക്കുന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ (ഐ.ഒ.ആര്‍എ) മന്ത്രിതലയോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തു സംസാരിച്ചു.

ഇന്ത്യന്‍ മഹാസമുദ്രവുമായി അതിര്‍ത്തി പങ്കിടുന്ന വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ കൂട്ടായ്മയാണ് ഐ.ഒ.ആര്‍.എ സി.ഒ.എം. UAE കാബിനറ്റ് മന്ത്രിയും അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റിന്റെ എക്സിക്യൂട്ടിവ് ചെയര്‍മാന്‍ അഹമ്മദ് അലി അല്‍ സയ്യെഗ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

സമുദ്രാന്തര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര കടല്‍നിയമങ്ങളെയും നാവിഗേഷന്‍ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്ന നിയമാധിഷ്ഠിതമായ ഒരു ഇന്‍ഡോ-പസഫിക് സമുദ്രമേഖല ഉരുത്തിരിയേണ്ടതുണ്ട്.

ഡിസംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ആറാമത് ഇന്ത്യന്‍ ഓഷ്യന്‍ ഡയലോഗ്, ഇന്ത്യന്‍ ഓഷ്യന്‍ റിം അക്കാദമിക് ഗ്രൂപ്പ് മീറ്റിങ്ങ് എന്നിവയില്‍ ഇതു സംബന്ധിച്ച കൂടുതല്‍ വ്യക്തത കൈവരുമെന്ന് പ്രതീക്ഷിക്കുന്നതായും നയരൂപീകരണത്തിനും അക്കാദമിക് പഠനങ്ങള്‍ക്കും ഉപരിയായി ഐ.ഒ.ആര്‍എ ബിസിനസ് താല്പര്യങ്ങള്‍ക്കും മറ്റു പങ്കാളിത്തങ്ങള്‍ക്കും അവസരമൊരുക്കി അതിന്റെ പ്രവര്‍ത്തനമേഖല വിപുലപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വാണിജ്യ, വ്യവസായമേഖലകള്‍ക്ക് ഇതിനായി വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യയിലെ ബിസിനസ് ചേംബറുമായി സഹകരിച്ച് 2020ല്‍ ബീച്ച് ക്രൂയിസ് ടൂറിസം വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. നാഷണല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായിച്ചേര്‍ന്ന് ചലച്ചിത്രനിര്‍മ്മാണകോഴ്‌സും സംഘടിപ്പിക്കുന്നുണ്ട്.

Comments
Loading...