EBM News Malayalam

പട്ടാപ്പകൾ ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചു

തിരുവനന്തപുരം : പട്ടാപ്പകലും പേടിക്കാതെ റോഡിലൂടെ സഞ്ചരിക്കാൻ വയ്യ, ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചു. കാട്ടാക്കട സ്വദേശി ബിന്ദുവിൻ്റെ മാലയാണ് ഇരുചക്രവാഹനത്തിലെത്തിയ ആൾ പൊട്ടിച്ച് കടന്ന് കളഞ്ഞത്. കാട്ടാക്കട ശ്രീകൃഷ്ണപുരം റോഡിൽ വച്ച് തിങ്കളാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം.
ബൈക്കിലെത്തിയ മോഷ്ടാവ് നെഞ്ചിലും മുതുകിലും മർദ്ദിച്ച ശേഷം മൂന്നര പവൻ്റെ മാല പൊട്ടിച്ച് കൊണ്ടു പോയെന്നാണ് ബിന്ദു പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞത്.

ബിന്ദുവിൻ്റെ പരാതിയുടെ അടിസ്ഥാനത്തി ൽ കാട്ടാക്കട പൊലീസ് സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് മോഷ്ടാവിന്റെ ചിത്രം ലഭിച്ചിട്ടുണ്ട്. യുവതിയെ പിന്തുടർന്ന് ബൈക്കിൽ വന്ന മോഷ്ടാവ് ഇവരെ കടന്ന് മുന്നോട്ട് പോയ ശേഷം തിരികെ എത്തിയാണ് മാല പൊട്ടിച്ചിരിക്കുന്നത്. അതേസമയം മർദ്ദനത്തിൽ പരിക്കേറ്റ ബിന്ദു കാട്ടാക്കട ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണമാരംഭിച്ചു.

Comments are closed.