EBM News Malayalam

രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: രാജ്യത്ത് കഴിഞ്ഞ രണ്ട് മാസമായി പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞ നിരക്കിലാണെന്നും എന്നാല്‍ രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ മന്ത്രിതല യോഗത്തില്‍ പറഞ്ഞു. ഇന്ത്യയിലെ 147 ജില്ലകളില്‍ കഴിഞ്ഞ ഏഴ് ദിവസമായി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.

ഇതില്‍ 18 ജില്ലകളില്‍ പതിനാല് ദിവസമായി ഒരു കേസുപോലുമില്ല. എന്നാല്‍ ഇന്ത്യയുടെ കൊവിഡ് പ്രതിരോധം മോശമാണെന്ന് ഓസ്‌ട്രേലിയയിലെ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പഠനം പറയുന്നു. നൂറ് രാജ്യങ്ങളിലെ കൊവിഡ് പ്രതിരോധത്തെ അവലോകനം ചെയ്തതില്‍ ഇന്ത്യക്ക് 86 ാം സ്ഥാനമാണ്. പട്ടികയില്‍ ശ്രീലങ്കയും ബംഗ്ലാദേശും പാകിസ്ഥാനും ഇന്ത്യക്ക് മുകളിലാണ്.

കൊവിഡ് പ്രതിരോധിക്കുന്നതില്‍ ഏറ്റവും മികച്ച രാജ്യം ന്യൂസിലന്റും മോശം പ്രകടനം ബ്രസീലിന്റേതുമാണെന്നും ലോവി വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,666 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി എഴ് ലക്ഷത്തി ആയിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിമൂന്നായി. 123 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത് . ആകെ മരണം 1,53,847 ആണ്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.