EBM News Malayalam

രണ്ട് ഹിറ്റ് സിനിമകളുമായി മോഹന്‍ലാലിന്റെ മരണമാസ് എന്‍ട്രിയും മാസ് എന്‍ട്രിയും!

19

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ മലയാളത്തിലേക്ക് സമ്മാനിച്ച ഹിറ്റ് സിനിമകള്‍ ഒന്നും രണ്ടുമല്ല. 1980 കാലഘട്ടത്തില്‍ അധോലോക നായകന്മാരുടെ കഥയുമായിട്ടാണ് എത്തിയതെങ്കില്‍ തൊണ്ണൂറുകളില്‍ വ്യത്യസ്തതതും പുതുമയുള്ളതുമായ കഥകളായിരുന്നു. ഈ സമയത്തെത്തിയ സിനിമകള്‍ക്ക് ഇന്നും ജനപിന്തുണ ലഭിക്കാറുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഇന്ന് പരീക്ഷണ സിനിമകള്‍ പലതും എത്താറുണ്ടെങ്കിലും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചിത്രങ്ങള്‍ പരിമിതാണ്. മോഹന്‍ലാലിന്റെ തേന്മാവിന്‍ കൊമ്പത്ത് റിലീസിനെത്തിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തൊട്ടടുത്ത ദിവസം മോഹന്‍ലാലിന്റേത് തന്നെ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയുടെയും വാര്‍ഷികമാണ്. ഇരു ചിത്രങ്ങളും എക്കാലവും ഓര്‍ത്തിരിക്കുന്ന അഡാറ് സിനിമകളായിരുന്നതിനാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം റിലീസ് ദിവസം ആഘോഷിക്കുന്ന തിരക്കിലാണ് ഫാന്‍സ്. സിനിമകളെ കുറിച്ചോര്‍ത്ത് ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.മോഹന്‍ലാലിന്റെ കരിയറിലെ ഹിറ്റ് സിനിമകളിലൊന്നാണ് തേന്മാവിന്‍ കൊമ്പത്ത്. റോമാന്റിക് കോമഡി ചിത്രമായിട്ടൊരുക്കിയ സിനിമയില്‍ ശോഭനയായിരുന്നു നായിക. നെടുമുടി വേണു, കുതിരവട്ടം പപ്പു, കവിയൂര്‍ പൊന്നമ്മ, ശ്രീനിവാസന്‍ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. പ്രിയദര്‍ശനായിരുന്നു തിരക്കഥ ഒരുക്കി തേന്മാവിന്‍ കൊമ്പത്ത് സംവിധാനം ചെയ്തത്. അക്കൊല്ലം സാമ്പത്തിക വിജയം നേടിയ സിനിമകളില്‍ ഒന്ന് തേന്മാവിന്‍ കൊമ്പത്ത് ആയിരുന്നു. മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ട്, മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ട് എന്നിങ്ങനെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിക്കുന്ന കൂട്ടുകെട്ടായിരുന്നു ചിത്രത്തിലൂടെ ഒന്നിച്ചത്.
ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരത്തില്‍ മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം കെവി ആനന്ദിന് ലഭിച്ചിരുന്നു. മികച്ച കലാസംവിധായകനുള്ള ദേശീയ പുരസ്‌കാരം സാബു സിറിളും സ്വന്തമാക്കി. കേരള ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇഗ്നേഷ്യസിന് മികച്ച സംഗീത സംവിധാനത്തിനുള്ള അംഗീകാരവും ലഭിച്ചു. 1994 മേയ് പതിമൂന്നിനായിരുന്നു തേന്മാവിന്‍ കൊമ്പത്ത് റിലീസിനെത്തുന്നത്. കഴിഞ്ഞ ദിവസം സിനിമ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതിന് മുന്നോടിയായി സോഷ്യല്‍ മീഡിയ നിറയെ ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Leave A Reply

Your email address will not be published.