EBM News Malayalam

മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകളും ഓണത്തിന്

1

മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകളും ഓണത്തിന് റിലീസിലുണ്ടെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
കരിയറില്‍ മികച്ച നേട്ടവും സ്വന്തമാക്കി നില്‍ക്കുകയാണ് മമ്മൂട്ടി. നവാഗതര സംവിധായകരുടേതടക്കം നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. പതിവ് തെറ്റിച്ചാണ് ഇത്തവണത്തെ ഈദ് കടന്നുപോയത്. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ അദ്ദേഹത്തിന്റെ സിനിമയുണ്ടായിരുന്നില്ല. ഉണ്ട എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സെന്‍സറിംഗ് പൂര്‍ത്തിയാവാത്തതിനെത്തുടര്‍ന്ന് സിനിമയുടെ റിലീസ് 14 ലേക്ക് മാറ്റുകയായിരുന്നു. വിഷു റിലീസായെത്തിയ മധുരരാജയിലൂടെ ആദ്യ 100 കോടി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. വൈശാഖും ഉദയ് കൃഷ്ണയും വീണ്ടും ഈ നേട്ടം ആവര്‍ത്തിക്കുകയായിരുന്നു. ഖാലിദ് റഹ്മാന്‍ ചിത്രമായ ഉണ്ടയാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്നത്. മാമാങ്കം, പതിനെട്ടാംപടി, ഗാനഗന്ധര്‍വ്വന്‍ തുടങ്ങിയ സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ശക്തമായ തിരിച്ചുവരവാണ് മോഹന്‍ലാലും നടത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലൂടെയായിരുന്നു ഈ തിരിച്ചുവരവ്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കൊലകൊല്ലി വരവിന് മുന്നില്‍ ബോക്‌സോഫീസും കീഴടങ്ങുകയായിരുന്നു. 200 കോടിയും പിന്നിട്ട് കുതിക്കുകയാണ് ചിത്രം. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് ചിത്രം മുന്നേറുന്നത്. മഞ്ജു വാര്യരായിരുന്നു ചിത്രത്തിലെ നായിക. വിവേക് ഒബ്‌റോയിയാണ് വില്ലനായി എത്തുന്നത്. ബോക്‌സോഫീസിലെ സകലമാന റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച ചിത്രം കൂടിയാണ് ലൂസിഫര്‍.

Leave A Reply

Your email address will not be published.