EBM News Malayalam

ഛത്തീസ്ഗഡില്‍ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

റായ്പുര്‍: ഛത്തീസ്ഗഡില്‍ പൊലീസ് സ്റ്റേഷനു നേരെ കല്ലേറ്. തുടര്‍ന്ന് ബിലാസ്പുരിലെ കോട്ട്വാലി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഒക്ടോബര്‍ 27ന് വിജയദശമി ചടങ്ങുകളോടനുബന്ധിച്ച് ദുര്‍ഗാദേവിയുടെ പ്രതിമകള്‍ നിമഞ്ജനം ചെയ്യുന്നതിനായി ദുര്‍ഗോത്സവ് കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ആളുകള്‍ ഒത്തുകൂടിയ ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പൊലീസുകാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഭരണകൂടത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാനും ഘോഷയാത്രയില്‍ ഒച്ചത്തിലുള്ള സംഗീതം ഒഴിവാക്കാനും പൊലീസ് സമിതിക്കാരോട് നിര്‍ദേശിച്ചിരുന്നു. അവര്‍ അത് സമ്മതിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ഒരു വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് അതിക്രമത്തില്‍ പരിക്കേറ്റു. സ്റ്റേഷന് നേരെ കല്ലെറിഞ്ഞ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ ആറ് പേരെ പൊലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.