EBM News Malayalam

രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ മന്‍മോഹന്‍ സിംഗും

ജെയ്പൂര്‍: രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ മന്‍മോഹന്‍ സിംഗ് ജെയ്പൂരില്‍ എത്തി നാമനിര്‍ദ്ദേശ പത്രിക നല്‍കി. ധനമന്ത്രിയും പത്ത് വര്‍ഷം പ്രധാനമന്ത്രിയും ആയിരുന്ന മന്‍മോഹന്‍ സിംഗ് 1991 മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. മന്‍മോഹന്‍ സിംഗിനെ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായ സച്ചിന്‍ പൈലറ്റ് സ്വീകരിച്ചു.

ബി.ജെ.പി എം.പി മദന്‍ലാല്‍ സെയ്നി അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് മന്‍മോഹന്‍ സിംഗ് മത്സരിക്കുക. അസമില്‍ നിന്നുള്ള രാജ്യസഭാ കാലാവധി കഴിഞ്ഞതോടെ കോണ്‍ഗ്രസിന് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ അസമില്‍ നിന്ന് വിജയിപ്പിച്ചെടുക്കാനുള്ള അംഗബലമില്ലാതായി. ഭരണപക്ഷത്തെ 100 എം.എല്‍.എമാരുടെയും 12 സ്വതന്ത്ര എം.എല്‍.എമാരുടെയും മായാവതിയുടെ ബി.എസ്.പിയുടെ ആറ് എം.എല്‍.എമാരുടെയും പിന്തുണയാണുള്ളത്.

Comments
Loading...