ദില്ലി: ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്നും ചൈന ഇന്ത്യയുടെ പ്രധാന വ്യാവസായിക പങ്കാളിയായി എന്നും കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ 13ാമത് അഖിലേന്ത്യാ ചൈനീസ് പഠന സമ്മേളനത്തില്‍ പങ്കെടുക്കവേ പറഞ്ഞു. ചൈനയുടെ ഭാഗത്ത് നിന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു. കിഴക്കന്‍ ലഡാക്കിലെ സംഭവങ്ങള്‍ ഇന്ത്യ ചൈന ബന്ധത്തെ മോശമായി ബാധിച്ചു.
ചൈന സൈനിക വിന്യാസം കുറയ്ക്കാനുള്ള ഉപാധി പാലിക്കുന്നില്ലെന്നു മാത്രമല്ല അതിര്‍ത്തിയിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അതിര്‍ത്തിയില്‍ സേനാ പിന്മാറ്റത്തില് ഇന്ത്യാ- ചൈനാ ധാരണയായെന്ന് കരസേന രണ്ടുദിവസം മുമ്പ് അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഫലപ്രദമാണെന്നാണ് കേന്ദ്രസേന അറിയിച്ചത്.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.