EBM News Malayalam

കൊവിഡ് പ്രതിസന്ധിയില്‍ 35,000 ലിറ്റര്‍ പാലിന്റെ അധിക വില്‍പ്പനയുമായി മില്‍മ

കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ നല്ലൊരു ശതമാനം സ്ഥാപനങ്ങളും നഷ്ടത്തിലേക്ക് വീണപ്പോള്‍ മധ്യകേരളത്തില്‍ മാത്രം ആറ് മാസത്തിനുള്ളില്‍ 35,000 ലിറ്റര്‍ പാലിന്റെ അധിക വില്‍പ്പനയുമായി മില്‍മ. തമിഴ്‌നാട്ടില്‍ നിന്നുള്ള പാല്‍ വരവ് കുറഞ്ഞതാണ് മില്‍മയ്ക്ക് ഗുണമായത്. കൊവിഡ് നിയന്ത്രണങ്ങള്‍ നിമിത്തം തമിഴ്‌നാട്ടില്‍ നിന്നുള്ള പാല്‍ വരവ് കുറഞ്ഞതാണ് മെച്ചമായത്. ഇതോടെ വിപണിയില്‍ മില്‍മ പാലിന് ആവശ്യക്കാരേറുകയായിരുന്നു.

വരുമാനം കൂടിയതോടെ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ പുതിയ പദ്ധതികളും അണിയറയിലുണ്ട്. ഇതില്‍ കൃഷിവകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന തേലും പാലും പദ്ധതി ഈ മാസം തുടങ്ങും. താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ തേനീച്ചകളെയും കൂടും നല്‍കും. ഇതില്‍ നിന്ന് ലഭിക്കുന്ന തേന്‍ സംഘത്തില്‍ നല്‍കി പണം വാങ്ങാം. ഈ തേന്‍ ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലറ്റുകളിലൂടെ മില്‍മ വില്‍ക്കും. ഉണക്ക ചാണക വില്‍പ്പനയിലൂടെ ക്ഷീരകര്‍ഷകരുടെ വരുമാനം കൂട്ടാനുള്ള പദ്ധതിയും ആലോചിക്കുന്നുണ്ട്.

Comments are closed.