EBM News Malayalam

മട്ടാഞ്ചേരിയിലെ കറുത്ത ജൂതപ്പള്ളി മഴയില്‍ തകര്‍ന്നു.

കൊച്ചി: കേരളത്തിലെ ജൂതചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള കാലങ്ങളായി പരിപാലിക്കാതെ കിടന്നിരുന്ന മട്ടാഞ്ചേരിയിലെ കറുത്ത ജൂതപ്പള്ളി മഴയില്‍ തകര്‍ന്നു. കെട്ടിടത്തിന്റെ ഒരുഭാഗം ചൊവ്വാഴ്ച ഉച്ചയോടെ മഴയില്‍ തകര്‍ന്നു വീഴുകയായിരുന്നു. സ്വദേശീയരായ ജൂതന്മാര്‍ക്ക് പ്രര്‍ത്ഥിക്കാനുള്ള ഇടമായിരുന്നു കറുത്ത ജൂതപ്പള്ളി .

വര്‍ഷങ്ങളായി ഇവിടെ പ്രാര്‍ത്ഥനകളൊന്നും നടക്കുന്നില്ല. പള്ളിയുടെ മുഖപ്പ് ഉള്‍പ്പെടെ ആളുകള്‍ എടുത്തുകൊണ്ട് പോയെന്നും ചരിത്ര സ്മാരകമായ പള്ളി സര്‍ക്കാര്‍ ഏറ്റെടുത്ത് പരിപാലിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തുടര്‍ നടപടികള്‍ ഒന്നുമുണ്ടായിട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള എന്നാല്‍ സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കിയ പള്ളി ഗോഡൗണ്‍ ആയിവരെ ഉപയോഗിച്ചിരുന്നു.

Comments
Loading...