EBM News Malayalam

കോവിഡോ അതെന്താ! വ്യാപാര സ്ഥാപനങ്ങളിൽ മാസ്‌ക് വെറുമൊരു കാഴ്ചവസ്തു.

കൊല്ലം: കോവിഡ് മൂർധന്യ ഭാവത്തിൽ രണ്ടാം ഘട്ടവുമായി കടന്നുവരുമ്പോഴും സംസ്ഥാനത്തെ അങ്ങോളമിങ്ങോളമുള്ള വ്യാപരസ്ഥാപനങ്ങളിൽ സോപ്പ് സാനിറ്റൈസർ മാസ്‌ക് (എസ്.എം.എസ്) പേരിൽ മാത്രം.
കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ എന്ന സംശയത്തിലാണ് മെഡിക്കൽ രംഗത്തുള്ളവർ.
ദില്ലി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് വ്യതിയാനം വന്ന വൈറസാണോ രണ്ടാം ഘട്ടത്തിൽ വന്നതെന്ന പരിശോധന നടത്തുന്നത്. അതേസമയം രാജ്യത്ത് വീണ്ടും കോവിഡ് പ്രതിദിന കണക്കുകൾ കൂടുകയാണ് കേരളത്തിലും സ്ഥിതി വിഭിന്നമല്ല എന്നാൽ അതിന്റെ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ് വ്യാപരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് .


പരിശോധന കുറഞ്ഞതോടെ മാസ്‌ക് പോലും ഇല്ലാതെയാണ് നഗരങ്ങളിൽ തന്നെയുള്ള മിക്ക സ്ഥാപനങ്ങളുടെയും പ്രവർത്തനം.
അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ ജോലി ചെയ്യുന്ന നിർമ്മാണ മേഖലകളിൽ മാസ്‌ക് ഉപയോഗിക്കുന്നവരെ അത്യപൂർവമായി മാത്രമേ കാണാൻ കഴിയൂ.
ജില്ലാ ഭരണകൂടങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കുന്നെങ്കിലും സെക്ടർ മജിസ്ട്രേറ്റ്മാരുടെ പരിശോധന ഇല്ലാത്തതിനാൽ സ്ഥാപനങ്ങൾ തോന്നിയപടിയാണ്. ശക്തമായ ബോധവൽക്കരണ നടപടികൾ സ്വീകരിച്ചാൽ മാത്രമേ മഹാമാരിയെ കീഴടക്കാൻ സാധിക്കുക.
പ്രതിരോധശേഷിയെ മറികടക്കാൻ കഴിവുള്ള 13 തരം ജനിതകമാറ്റങ്ങൾ നേരത്തെ കേരളത്തിലെ കൊറോണ വകഭേദങ്ങളില്‍ കണ്ടെത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.