EBM News Malayalam

ഗ്രെക്കേൽ എസ്‌യുവിയുടെ ടീസർ പുറത്തിറക്കി മസെരാട്ടി

മസെരാട്ടി തങ്ങളുടെ വരാനിരിക്കുന്ന എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തിറക്കി. നിർമ്മാതാക്കളുടെ മോഡൽ നിരയിൽ ലെവാന്റെ കീഴിലാവും ഇത് സ്ലോട്ട് ചെയ്യുന്നത്. ഫെറാറിയുടെ F1 സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി കൺവേർട്ടിബിൾ, ഇലക്ട്രിക്, ൻ6 പതിപ്പുകളിൽ വാഗ്ദാനം ചെയ്യുന്ന എംസി 20 സ്‌പോർട്‌സ് കാർ പുറത്തിറക്കിയതിന് ശേഷമാണ് പുതിയ എസ്‌യുവിയുടെ വിരവങ്ങൾ പുറത്തു വരുന്നത്.

ആൽ‌ഫ റോമിയോ സ്റ്റെൽ‌വിയോ പുറത്തിറക്കുന്ന ഇറ്റലിയിലെ കാസിനോ പ്ലാന്റിലാണ് ആഡംബര എസ്‌യുവി നിർമ്മിക്കുക. മിസ്‌ട്രൽ, മെറാക്, ബോറ, ഖാംസിൻ, ഗിബ്ലി, ബോറ മോഡൽ നെയിംപ്ലേറ്റുകൾക്ക് സമാനമായി ഗ്രെക്കേലിന്റെ പേരും ഒത്തു പോകുന്നു.

ക്ലാസ്-ലീഡിംഗ് ഹാൻഡിലിംഗ് സവിശേഷതകളും പ്രകടനവും ഇത് വാഗ്ദാനം ചെയ്യുന്നു. ആഗോള വിൽപ്പനയുടെ 90 ശതമാനവും സംഭാവന ചെയ്യുന്ന എസ്‌യുവികളെ ചുറ്റിപ്പറ്റിയാണ് മസെരാട്ടി ഭാവി തന്ത്രം കെട്ടിപ്പടുത്തത്.

അങ്ങനെ, ബ്രാൻഡിനായി വിൽപ്പന വോളിയം നേടുന്നതിൽ ഗ്രെക്കേൽ ഒരു പ്രധാന പങ്ക് വഹിക്കും, സെഡാനുകളും സ്പോർട്സ് കാറുകളും ഇപ്പോൾ യഥാക്രമം 15 ശതമാനവും 5.0 ശതമാനവും മാത്രമാണ് വിൽപ്പന നേടുന്നത്. ഇലക്ട്രിക്, പരമ്പരാഗത പവർട്രെയിനുകൾക്ക് അനുയോജ്യമായ മോഡുലാർ പ്ലാറ്റ്ഫോമുകളിൽ നിക്ഷേപം നടത്തുകയാണ് മസെരാട്ടി.

MC20, ഗ്രെക്കേൽ എന്നിവ പോലെ, ഗ്രാൻ‌ടൂറിസ്മോയുടെയും ഗ്രാൻ‌കാബ്രിയോയുടെയും പകരക്കാർ‌ക്ക് ഒന്നിലധികം എഞ്ചിൻ‌ ചോയ്‌സുകൾ‌ ലഭിക്കും. കുറച്ച് മാസങ്ങൾക്ക് മുമ്പ് മസെരാട്ടി ഗിബ്ലിയുടെ ഹൈബ്രിഡ് പതിപ്പും അവതരിപ്പിച്ചിരുന്നു.

Comments are closed.