EBM News Malayalam

ഡീസല്‍ കാറുകള്‍ നിര്‍മ്മിക്കില്ലെന്ന് മാരുതി പ്രഖ്യാപിച്ചു

ഡീസല്‍ കാറുകള്‍ പരിഷ്‌കരിക്കാന്‍ പോയാല്‍ ചിലവ് കൂടും. അതുകൊണ്ട് അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകള്‍ നിര്‍മ്മിക്കില്ലെന്ന് മാരുതി പ്രഖ്യാപിച്ചുകഴിഞ്ഞു.


എര്‍ട്ടിഗ ക്രോസ്, എസ്-പ്രെസ്സോ കാറുകളിലൂടെ വിപണിയില്‍ പിടിമുറുക്കാനുള്ള പുറപ്പാടിലാണ് മാരുതി. വില്‍പ്പനയില്‍ ഇപ്പോള്‍ നേരിടുന്ന മാന്ദ്യം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും വെറുതെ കൈയ്യുംകെട്ടി നില്‍ക്കാന്‍ മാരുതി ഒരുക്കമല്ല.
ഓഗസ്റ്റില്‍ എര്‍ട്ടിഗ ക്രോസിനെ കമ്പനി ആദ്യം അവതരിപ്പിക്കും. കഴിഞ്ഞവര്‍ഷം നവംബറില്‍ മാരുതി കൊണ്ടുവന്ന രണ്ടാം തലമുറ എര്‍ട്ടിഗയാണ് വരാന്‍പോകുന്ന എര്‍ട്ടിഗ ക്രോസിന് ആധാരം. പുതിയ ക്രോസ് പതിപ്പിന്റെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തില്‍ കമ്പനി തുടരുകയാണ്.

എര്‍ട്ടിഗ ക്രോസിന് കൂടുതല്‍ ഗൗരവമാര്‍ന്ന മുഖരൂപം പ്രതീക്ഷിക്കാം. ഉയര്‍ത്തിയ ബോണറ്റും വലിയ സ്‌പോര്‍ടി ഗ്രില്ലും മോഡലിന്റെ ഡിസൈന്‍ വിശേഷങ്ങളാവും. ക്രോസ് പതിപ്പായതിനാല്‍ വലിയ എയര്‍ ഇന്‍ടെയ്ക്കുകളാണ് എംപിവിയില്‍ ഒരുങ്ങുക.
ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും മോഡല്‍ അവകാശപ്പെടും. ടെയില്‍ലാമ്പുകളിലും പിന്‍ ബമ്പറിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ നിറഭേദങ്ങള്‍ക്കുള്ള സാധ്യതയും എര്‍ട്ടിഗ ക്രോസില്‍ തള്ളിക്കളയാനാവില്ല.

Comments
Loading...