EBM News Malayalam

മാരുതിയുടെ എസ്-പ്രസ്സോ ഹാച്ച്ബാക്ക് ഉടന്‍ പുറത്ത്

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ എസ്-പ്രസ്സോ ഹാച്ച്ബാക്കിനെ പുറത്തിറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് മാരുതി.

സെപ്തംബർ 30 വാഹനത്തെ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. വാഹനം ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പ് സെപ്റ്റംബർ 25 മുതൽ ബുക്കിങ് ആരംഭിക്കുമെന്ന് കമ്പനി വൃത്തങ്ങൾ സ്ഥിരീകരിച്ചു.

നിർമ്മാതാക്കളുടെ മികച്ച മോഡലുകളായ സ്വിഫ്റ്റ്, വാഗൺആർ, ഇഗ്നിസ് എന്നിവയിൽ വരുന്ന അതേ ഹാർടെക്ക് പ്ലാറ്റ്ഫോമിലാവും എസ്സ്-പ്രെസ്സോ ഒരുങ്ങുന്നത്. വാഹനത്തിന് മികവുറ്റ കരുത്ത് നൽകുന്നതിനോടൊപ്പം ഭാരം കുറയ്ക്കാനും ഈ പ്ലറ്റഫോം സഹായിക്കും. 726 കിലോയാണ് വാഹനത്തിന് ഉദ്ദേശ ഭാരം എൻട്രി ലെവൽ ഹാച്ച്ബാക്കായ ആൾട്ടോ 800 -ലും കുറവാണിത്.

3565 mm നീളം, 1520 mm വീതി, 1564 mm ഉയരം എന്നിവയാണ് വാഹനത്തിന്റെ അളവുകൾ. എതിരാളിയായ ക്വിഡിനേക്കാൾ 42 mm കുറവാണ് എസ്സ്-പ്രെസ്സോയുടെ വീൽബേസ്. എന്നാൽ മാരുതി ഹാച്ച്ബാക്കിന് റെനോ ഹാച്ച്ബാക്കിനേക്കാൾ 42 mm നീളവും, 59 mm വീതിയും, 86 mm ഉയരവും കൂടുതലാണ്.

സ്റ്റാൻഡേർഡ്, LXi, VXi, VXi+ എന്നിങ്ങനെ നാല് വകഭേകങ്ങളിലാണ് എസ്-പ്രസ്സോയേ മാരുതി വാഗ്ദാനം ചെയ്യുന്നത്. ഹാച്ച്ബാക്കിന്റെ എല്ലാ വകഭേതങ്ങളിലും ഒരേ എഞ്ചിനാണ് കമ്പനി നൽകുന്നത്. ആൾട്ടോ K10 -ൽ കരുത്ത് പകരുന്ന അതേ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ യൂണിറ്റാണ്.

68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിൻ അടിസ്ഥാനമായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. അതോടൊപ്പം ഓപ്ഷണലായി AMT ഓട്ടോമാറ്റിക്ക് ഗിയർബോക്സും കമ്പി വാഗ്ദാനം ചെയ്യുന്നു.

നിലവിൽ ആൾട്ടോ K10 -ൽ വരുന്ന 1.0 ലിറ്റർ എഞ്ചിൻ ബിഎസ് IV നിലവാരത്തിലുള്ളവയാണ്. എന്നാൽ എസ്സ്-പ്രെസ്സോ ഹാച്ച്ബാക്കിൽ ബിഎസ് VI നിലവാരത്തിലേക്ക് ഉയർത്തിയ എഞ്ചിനാവും മാരുതി നൽകുക. 3 – 3.5 ലക്ഷം രൂപവരെയാവാം വാഹനത്തിന്റെ എക്സ്-ഷോറൂം വില.

Comments
Loading...