EBM News Malayalam

ആള്‍ട്ടോ വീണ്ടും വില്‍പ്പനയില്‍ മുന്‍പില്‍

വര്‍ങ്ങളായി വിപണിയില്‍ ഏറ്റവും വിറ്റുവരവുള്ള വാഹനമാണ് ആള്‍ട്ടോ. മാരുതിയുടെ എന്റ്രി ലെവല്‍ ഹാച്ച്ബാക്കായ ആള്‍ട്ടോ വീണ്ടും വില്‍പ്പനയില്‍ ഒന്നാമന്‍. ജൂണ്‍ മാസത്തില്‍ 18,000 യൂണിറ്റ് ആള്‍ട്ടോയാണ് നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചത്. ഡീലറുമാര്‍ക്കായി 18,733 യൂണിറ്റ് ആള്‍ട്ടോയാണ് കമ്പനി അയച്ചു നല്‍കിയത്.

അടുത്ത വര്‍ഷം നിലവിലുള്ള മോഡല്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന സമയത്ത് പുതിയ വാഹനത്തെ മാരുതി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷം കോറും 4 ശതമാനം ഉയര്‍ച്ചയാണ് ആള്‍ട്ടോയുടെ വില്‍പ്പനയില്‍ കമ്പനിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

പ്രതികൂല സാഹചര്യങ്ങളിലും ഇങ്ങനെയൊരു വളര്‍ച്ചവളരെ വലിയൊരു കാര്യമാണ്. 16,330 യൂണിറ്റ് സ്വിഫ്റ്റുകളാണ് മാരുതി വിറ്റഴിച്ചത്. മൂന്നാം സ്ഥാനവും കരസ്ഥമാക്കിയത് മാരുതിയുടെ കോമ്പാക്ട് സെഡാനായ ഡിസൈറാണ്. 14,868 യൂണിറ്റ് ഡിസൈറാണ് കമ്പനി വിറ്റത്.

Comments
Loading...