EBM News Malayalam

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.

വത്തിക്കാന്‍ സിറ്റി: കേരളത്തിലെ പുത്തന്‍ചിറ സ്വദേശിയായ പുണ്യവതി മറിയം ത്രേസ്യ ആഗോള കത്തോലിക്കാസഭയുടെ ദേവാലയങ്ങളില്‍ അള്‍ത്താര വണക്കത്തിനു യോഗ്യയായി. സഹനജീവിതത്തിന്റെ അമ്മയായി അറിയപ്പെടുന്ന തിരുകുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മദ്ധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനാഭരിതമായ ചടങ്ങില്‍ വിശുദ്ധയായി പ്രഖ്യാപിച്ചു.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച ചടങ്ങില്‍ കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, ഡോട്ടേഴ്സ് ഒഫ് സെന്റ് കമില്ലസ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകന്‍ ജിയൂസിപ്പീന വനീനി, മിഷണറി സിസ്റ്റേഴ്സ് ഒഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഒഫ് മദര്‍ ഒഫ് ഗോഡ് സന്യാസിനീ സമൂഹ സ്ഥാപക ഡല്‍സ് ലോപ്പസ് പോന്തേസ്, ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭാംഗമായ മര്‍ഗരീത്ത ബേയ്സ എന്നിവരെയും മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ലോകമെമ്പാടും നിന്ന് എത്തിയ ആത്മീയാചാര്യന്മാരും, ഭരണാധികാരികളും, സന്യസ്തരും,മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികളും ചടങ്ങിന് സാക്ഷികളായിരുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ലോകമെമ്പാടും നിന്ന് എത്തിയ ആത്മീയാചാര്യന്മാരും, ഭരണാധികാരികളും, സന്യസ്തരും,മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികളും ചടങ്ങിന് സാക്ഷികളായി. ഇതോടെ ലോകമെങ്ങുമുള്ള ദേവാലയങ്ങളില്‍ മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ച് വിശുദ്ധരെയും പരസ്യമായി വണങ്ങാനുള്ള അംഗീകാരമായി.

Comments
Loading...