EBM News Malayalam

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എത്തുന്നവരെ തടഞ്ഞ് ഉടമകള്‍

കൊച്ചി : മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനായി നോട്ടീസ് നല്‍കാന്‍ എത്തുന്നവരെ അകത്തു കടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഫ്ളാറ്റ് ഉടമകള്‍. അതിനായി ഉടമകള്‍ ഗേറ്റുകള്‍ താഴിട്ട് പൂട്ടി. അഞ്ച് ദിവസത്തിനുള്ളില്‍ ഒഴിയണമെന്നാണ് നോട്ടീസില്‍.

നോട്ടീസ് കൈപ്പറ്റാന്‍ ഉടമകള്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നോട്ടീസ് ഭിത്തിയില്‍ പതിക്കുകയായിരുന്നു. അഞ്ച് ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ട് ഫ്ളാറ്റുടമകള്‍ക്ക് ഇന്നുതന്നെ നോട്ടീസ് നല്‍കുമെന്ന് മരട് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ അറിയിച്ചിരുന്നു.

എന്നാല്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെട്ട മൂന്നംഗ സമിതി നഗരസഭാ കൗണ്‍സിലിന്റെ അഭിപ്രായം തേടാതെയാണ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഈ സാഹചര്യത്തില്‍ വിധി ഏകപക്ഷീയമാണെന്നും നടപ്പാക്കരുതെന്നുമാണ് ഭരണപക്ഷം ആവശ്യപ്പെട്ടിരുന്നു.

Comments
Loading...