EBM News Malayalam

എംഎക്യു വിന്റെ സ്ഥാപകനായ ഹുസൈന്‍ പൊലീസ് കസ്റ്റഡിയില്‍

ലണ്ടന്‍:  എംഎക്യു വിന്റെ സ്ഥാപകനായ ഹുസൈന്‍ പൊലീസ് കസ്റ്റഡിയില്‍ . അധോലാകവുമായി ബന്ധപ്പെട്ടു നടത്തിയ റെയിഡിലാണ് അല്‍ത്താഫ് പിടിയിലായതെന്ന് പാക്കിസ്താന്‍ മാധ്യമങ്ങള്‍ പറയുന്നു .സൗത്ത് ലണ്ടന്‍ പൊലിസ് സ്റ്റേഷനില്‍ ആണ് ഇപ്പോള്‍ ഇയാള്‍ കസ്റ്റഡിയിലുളളത് . എംക്യുഎം മായി ബന്ധപ്പെട്ടവരും അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട് .പാകിസ്താനിലെ പ്രധാനരാഷ്ടിയ പാര്‍ട്ടിയായ എംഎക്യു വിന്റെ സ്ഥാപകനാണ് ഹുസൈന്‍ .ഇന്‍ഡ്യാ വിഭജനത്തെത്തുടര്‍ന്ന് പാക്കിസ്ഥാനിലേക്കു കുടിയേറിയ ഉറുദു സംസാരിക്കുന്നവരാണ് എം . ഐ . ക്യൂ വിന്റെ ശക്തി . 1990 ലാണ് ഹുസൈന്‍ ലണ്ടനിലെത്തുന്നത്. രാഷ്ട്രീയ കാരണങ്ങളാല്‍ പാക്കിസ്താനില്‍ നിന്നും ലണ്ടനിലെത്തി പൗരത്വം സ്വീകരിച്ചു .

മുഹാജിറുകളെ പാകിസ്താനില്‍ അടച്ചമര്‍ത്തുന്നുവെന്ന് ഹുസൈന്‍ ആരോപിച്ചിരുന്നു. അനുയായികളെ മാധ്യമങ്ങളിലൂടെ അഭിസംബോധന ചെയ്യുന്ന പതിവുണ്ടായിരുന്നു . പാകിസ്താന്‍ സൈന്യത്തിനും ഐ എസ്ഐ കകും എതിരെ ഇത്തരത്തില്‍ രൂക്ഷമായ ആശയ പ്രചരണം പ്രസംഗങ്ങളിലൂടെ അനുയായികളിലെത്തിച്ചിരുന്നു. പാക് ഭരണകൂടം , ഹുസൈനോട് തിരിച്ചു രാജ്യത്തെത്താന്‍ താക്കിതു നല്‍കി. കലാപത്തിനും കൊലപാതകത്തിനും അടക്കം കേസുകളില്‍ വിചാരണ നേരിടാനും ആവശ്യപ്പെട്ടു . എംഐക്യു അണികളെ കലാപത്തിന് സജ്ജരാക്കുന്നു എന്നതാണ് പാക്കിസ്ഥാന്‍ , ഹുസൈനെതിരെ ഉന്നയിക്കുന്ന കുറ്റം .

Comments
Loading...