EBM News Malayalam

കനത്ത മഴയില്‍ കുടുങ്ങി നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സിനിമാ സംഘം

ഷിംല: ഷൂട്ടിംഗിനായി എത്തിയ 30 അംഗ സംഘം ഹിമാചല്‍ പ്രദേശിലെ ചത്രയില്‍ കുടുങ്ങി. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മണ്ണിടിച്ചിലിനും പ്രളയത്തിനും കാരണമായിരിക്കുന്ന ശക്തമായ മഴയില്‍ കുടുങ്ങിയിരിക്കുകയാണ് നടി മഞ്ജു വാര്യരും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും അടങ്ങിയ സിനിമാ സംഘം.

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന കയറ്റം സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സംഘം മൂന്നാഴ്ച മുന്‍പാണ് എത്തിയത്. ഇവര്‍ സുരക്ഷിതരാണ്. എന്നാല്‍ എത്ര ദിവസം തുടരാനാകും എന്നതാണ് ആശങ്ക. മഴയേയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഇവരുടെ യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്.

കൈവശം രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണുള്ളത്. മഞ്ജുവാര്യര്‍ സഹോദരന്‍ മധുവാര്യരെ ഇന്നലെ സാറ്റലൈറ്റ് ഫോണില്‍ വിളിച്ചിരുന്നു. സംഭവത്തില്‍ ഹിമാചല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചതായി കേന്ദ്രമന്ത്രി മുരളീധരന്‍ പറഞ്ഞു. വിനോദ സഞ്ചാരികളും പ്രദേശവാസികളും ഉള്‍പ്പെടെ 200 ഓളം പേരാണ് ഇത്തരത്തില്‍ പ്രദേശത്ത് കുടുങ്ങിയത്.

Comments
Loading...