EBM News Malayalam

പുതിയ ഗതാഗത നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം

അഹമ്മദാബാദ്: പുതിയ ഗതാഗത നിയമ ലംഘനത്തിന് പിഴ കുത്തനെ ഉയര്‍ത്തിയതിനാല്‍ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഉയര്‍ന്ന പിഴയില്‍ നിന്ന് രക്ഷപെടാന്‍ വഡോരയില്‍ നിന്നൊരാള്‍ തന്റെ ഇരുചക്രവാഹനത്തിന്റെ രേഖകളെല്ലാം ഹെല്‍മെറ്റില്‍ ഒട്ടിച്ചാണ് റാം ഷാ എന്ന യുവാവിന്റെ യാത്ര.

ലൈസന്‍സ്, ആര്‍.സി കാര്‍ഡ്, ഇന്‍ഷുറന്‍സ് സ്ലിപ്പ് എന്നിങ്ങനെ എല്ലാ കാര്‍ഡുകളും ഹെല്‍മെറ്റില്‍ ഒട്ടിച്ച് ചേര്‍ത്തു. വാഹനപരിശോധനയ്ക്കിടെ രേഖകള്‍ മറന്നുപോയി എന്ന പ്രശ്നം വരില്ലെന്ന് റാം ഷാ. റോഡിലൂടെ ഇനി ധൈര്യമായി വാഹനമോടിക്കാം. പിഴ കൊടുക്കണമെന്ന ഭയവും വേണ്ടെന്നും റാം ഷാ പറഞ്ഞു.

Comments
Loading...