EBM News Malayalam

പൂച്ചയെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്ന ചെമ്പൂര്‍ സ്വദേശിക്ക് ശിക്ഷ

മുംബൈ : വീടുമുഴുവന്‍ പൂച്ച അലങ്കോലപ്പെടുത്തിയതിന് പൂച്ചയെ മര്‍ദ്ദിക്കുകയും സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊല്ലുകയും ചെയ്ത ചെമ്പൂര്‍ സ്വദേശി സഞ്ജയ് ഗാഡെ എന്ന 40 കാരന് കോടതി 9000 രൂപ പിഴ ശിക്ഷ. ചത്ത പൂച്ചയെ വടിയില്‍ കോര്‍ത്ത് നില്‍ക്കുന്ന സഞ്ജയ് ഗാഡെയുടെ ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇയാള്‍ കോടതിയില്‍ കുറ്റം സമ്മതിക്കുകയും ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണം എന്ന് ആവശ്യപ്പെടുകയും ചെയ്തതിനാല്‍ കേസില്‍ മറ്റ് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നില്ല. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും തെളിവ് നശിപ്പിക്കലിനുമുള്ള വകുപ്പുകള്‍ പ്രതിയ്ക്കെതിരെ ഉണ്ടെന്നും എന്നാല്‍, പ്രതിയുടെ ശാരീരികവും മാനസികവുമായ അനാരോഗ്യം കണക്കിലെടുത്ത് ജയിലില്‍ അയയ്ക്കുന്നില്ലെന്നും കോടതി പറഞ്ഞു.

Comments
Loading...