EBM News Malayalam

ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ മാത്രം വീടുകളില്‍ കയറുന്ന കള്ളന്‍

അമേരിക്കയിലെ ഫ്ളോറിഡയില്‍ 19കാരനായ ഗാവിന്‍ കാര്‍വിനെന്ന കള്ളനാണ് വീട്ടില്‍ കയറി പാചകം ചെയ്യുന്നത്. പുലര്‍ച്ചെ നാല് മണിയോടെ അടുക്കളയില്‍ ശബ്ദം കേട്ട് നോക്കിയപ്പോള്‍ അപരിചിതനായ ഒരാള്‍ അടുക്കളയില്‍ പാചകം ചെയ്യുന്നു. വീട്ടുകാര്‍ ഭയന്ന് ആരാണെന്ന് ചോദിച്ചു.

‘നിങ്ങള്‍ പോയിക്കിടന്ന് ഉറങ്ങിക്കോളൂ. ഭക്ഷണം പാകം ചെയ്ത് കഴിച്ചശേഷം ഞാന്‍ പൊയ്ക്കോളാം’ എന്ന് കള്ളന്‍ മറുപടി പറഞ്ഞു. വീട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കള്ളന്‍ ഓടി ഇറങ്ങി വീടിന് പിന്നില്‍ ഒളിച്ചിരുന്നു. ഒടുവില്‍ കള്ളനെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മദ്യ ലഹരിയിലാണ് പ്രതി വീട് കുത്തി തുറന്നതെന്ന് കണ്ടെത്തുകയുമായിരുന്നു.

Comments
Loading...