EBM News Malayalam

കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ ആഹ്വാനം ചെയ്ത കേസില്‍ മുഖ്യപ്രതി പിടിയില്‍

കൊച്ചി: കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ ആഹ്വാനം ചെയ്ത കേസില്‍ മുഖ്യപ്രതിയായ കളമശ്ശേരി സ്വദേശി പിടിയിലായി. നിസ്സാറാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. വാട്‌സ് ആപ് കൂട്ടായ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മാസ്‌ക് ഉപേക്ഷിക്കണമെന്നും സാമൂഹിക അകലം പാലിക്കരുതെന്നുമാണ് ഗ്രുപ്പിലൂടെ ആവശ്യപ്പെട്ടത്. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് ഗ്രൂപ്പ് അഡ്മിന്‍ അയ വാട്‌സ് ആപ് കൂട്ടായ്മ വഴിയായിരുന്നു ഇത്.

കോവിഡ് പ്രോട്ടോകോള്‍ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നാണ് വാട്‌സാപ്പ് പ്രചാരണം. വിലക്കുകള്‍ ലംഘിച്ച് ഹൈക്കോടതി പരിസരത്ത് ഈമാസം 18ന് പ്രതിഷേധം സംഘടിപ്പിക്കാനും കൂട്ടായ്മ ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് അറുപതോളം അംഗങ്ങളുള്ള ഗ്രൂപ്പിനെക്കുറിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ സംസ്ഥാന നോഡല്‍ ഓഫീസര്‍ വിജയ് സാഖറെയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

 

Comments are closed.