EBM News Malayalam

ഇറച്ചിക്കടയിൽ ജോലിക്ക് പോകാത്തതിൻ്റെ വിരോധനത്തിൽ വീടുകയറി മാതാവിനെയും മകനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : ഇറച്ചിക്കടയിൽ ജോലിക്ക് പോകാത്തതിൻ്റെ വിരോധനത്തിൽ വീടുകയറി മാതാവിനെയും മകനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാരോട് പടവൻകോട് ഉസ്മാൻ മൻസിലിൽ ഉസ്മാൻ ഖാനെ (32) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നവംബർ 2 ന് രാത്രിയാണ് ഉസ്മാനും സംഘവും ചേർന്ന് പടവൻകോട് ഷാനി നിവാസിൽ നൗഷാദിനെയും (32) മാതാവ് നൂർജഹാനെയും ആണ് വീട്ടിൽ അതിക്രമിച്ച് കടന്ന് ആക്രമിച്ചത്. ഉസ്മാൻ്റെ ഇറച്ചിക്കടയിൽ ജോലിക്ക് പോകാത്തതിൻ്റെ വാക്ക് തർക്ക വിരോധത്തിൽ നൗഷാദിനെ വീട്ടിൽ നിന്ന് വിളിച്ചറക്കി കല്ലുകൊണ്ട് മുഖത്തിടിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെ പുറത്തെ മകൻ്റെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ മാതാവിനെ തള്ളിയിട്ട് വസ്തം വലിച്ചുകീറി അപമാനിച്ചായും നൂർജഹാൻ പൊലീസിന് നൽകിയ മൊഴിൽ പറയുന്നു. വിളപ്പിൽശാല എസ്.എച്ച്.ഒ.ജി സുരേഷ്കുമാറിൻ്റെ നേതൃത്വത്തിലാണ് പോലീസാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്.

Comments are closed.