EBM News Malayalam

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി!! മമതയും പറഞ്ഞു? ബിജെപിയില്‍ കൂട്ടപൊരിച്ചല്‍

19

ദില്ലി: തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം. ബിജെപിയെ ഏത് വിധേനയും പുറത്താക്കുകയെന്ന ലക്ഷ്യത്തില്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ചരടുവലി സജീവമാക്കിയിട്ടുണ്ട്. ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തടയിട്ട് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറായിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. മോദിയെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് നേതൃത്വത്തിന്‍റെ നിലപാടെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബിജെപിയെ പുറത്താക്കാനുള്ള 18 അടവും പുറത്തെടുത്തിരിക്കുകയാണ് പ്രതിപക്ഷം. ഇത്തവണ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രതിപക്ഷം ഉറച്ച് വിശ്വസിക്കുന്നത്. കുറഞ്ഞത് 180 മുതല്‍ 200 സീറ്റുകള്‍ വരെയെ ബിജെപി നേടാനുള്ള സാധ്യത ഉള്ളൂവെന്നാണ് കണക്കാക്കപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി കഴിഞ്ഞേക്കില്ല. തെലുങ്കാനയിലെ ടിആര്‍എസും ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസിലുമാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണി നീക്കം ചന്ദ്രശേഖര റാവു ഉപേക്ഷിച്ചത് ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.കഴിഞ്ഞ ദിവസം ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയില്‍ അനുകൂല നിലപാട് ലഭിക്കാതായ പിന്നാലെയാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ കെസിആറിന്‍റെ തിരുമാനം. കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ മുന്നണി സാധ്യമല്ലെന്നും രാഹുല്‍ ഗാന്ധി തന്നെയാകും പ്രധാനമന്ത്രിയെന്നുമുള്ള നിലപാടായിരുന്നു സ്റ്റാലിന്‍ സ്വീകരിച്ചത്.അങ്ങനെയെങ്കില്‍ പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന് തന്നെയാകും മുന്‍തൂക്കം. ബാക്കി സീറ്റുകള്‍ ഡിഎകെ, ജെഡിഎസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ടിഡിപി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തുടങ്ങിയ കക്ഷികളില്‍ നിന്ന് ലഭിച്ചേക്കുമെന്നാണ് കണക്ക് കൂട്ടല്‍.

Leave A Reply

Your email address will not be published.