EBM News Malayalam

പീഡിപ്പിച്ചെന്ന പരാതിയെത്തുടര്‍ന്ന് മലയാളി അധ്യാപകനെ അറസ്റ്റ് ചെയ്തു.

യുപി: ഉത്തര്‍പ്രദേശിലെ ഗൊരാഖ്പൂരിലെ സഹജന്‍വയിലുള്ള ഒരു സ്‌കൂളിലെ മലയാളിയായ അദ്ധ്യപകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതിയെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനി തന്റെ അമ്മയോടാണ് പരാതി പറഞ്ഞത്.

ഷാസി എംസി എന്ന മലയാളി അധ്യാപകന്‍ തന്നെ ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചുവെന്ന് വ്യാഴാഴ്ചയാണ് പെണ്‍കുട്ടി അമ്മയോട് പറഞ്ഞത്. താന്‍ ഏതൊക്കെ സീറ്റ് മാറിയിരുന്നാലും തന്നെ തേടിപിടിച്ച് അധ്യാപകന്‍ എത്തുമെന്നും പഴയ സീറ്റില്‍ വീണ്ടും ഇരുത്തുമെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കുളും മറ്റ് ബന്ധുക്കളും സ്‌കൂളിലെത്തുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ക്ലാസില്‍ സ്ഥാപിച്ച സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുക്കുകയും പോക്സോ നിയമം ഉള്‍പ്പെടെ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

Comments
Loading...