EBM News Malayalam

മതസംഘടനാ നേതാക്കളുടെയും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും യോഗം വിളിച്ച് മലപ്പുറം ജില്ലാ കളക്ടര്‍

മലപ്പുറം: മതസംഘടനാ നേതാക്കളുടെയും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും, ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് ഐ.എ.എസ്. അയോധ്യ കേസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രകോപനപരമായ പ്രസ്താവന നടത്താന്‍ പാടില്ലെന്നും കൂടാതെ മതപരമായ വിഷയങ്ങളില്‍ വരുന്ന കോടതി വിധികളില്‍ ആഹ്ലാദപ്രകടനങ്ങളോ, പ്രതിഷേധ പ്രകടനങ്ങളോ നടത്തുയില്ലെന്നും ജില്ലയില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് ജില്ലാ ഭരണകൂടത്തിനൊപ്പം നില്‍ക്കാമെന്നും യോഗത്തില്‍ പങ്കെടുത്ത എല്ലാ സംഘടനാ ഭാരവാഹികളും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

അതിനാല്‍ യോഗത്തില്‍ യാഥാര്‍ത്ഥ്യമല്ലാത്തതോ പ്രകോപനപരമായിട്ടുള്ളതോ ആയ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് മതസൗഹാര്‍ദ്ദത്തിന് വിള്ളലേല്‍പ്പിക്കുമെന്നതിനാല്‍ ഇത്തരം വിഷയങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുന്നതിനും ഐടി നിയമം അനുസരിച്ച് സൈബര്‍ പോലീസ് മുഖേന കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനമെടുത്തിരിക്കുകയാണ്.

മലപ്പുറം ജില്ലാ കളക്ടറുടെ ഫെയ്സുബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

പ്രിയപ്പെട്ടവരെ,

മാതൃകാപരമായി മത സൗഹാര്‍ദ്ദം കാത്തുസൂക്ഷിച്ചുവരുന്ന ജില്ലയാണ് നമ്മുടെ മലപ്പുറം. നമ്മുടെ ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മത സംഘടനാ നേതാക്കളുടെയും , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും, ഉദ്യോഗസ്തരുടേയും സാന്നിദ്ധ്യത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. യാഥാര്‍ത്ഥ്യമല്ലാത്തതോ പ്രകോപനപരമായിട്ടുള്ളതോ ആയ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് മതസൗഹാര്‍ദ്ദത്തിന് വിള്ളലേല്‍പ്പിക്കുമെന്നതിനാല്‍ ഇത്തരം വിഷയങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുന്നതിനും ഐടി നിയമം അനുസരിച്ച് സൈബര്‍ പോലീസ് മുഖേന കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. മതപരമായ വിഷയങ്ങളില്‍ വരുന്ന കോടതി വിധികളില്‍ ആഹ്ലാദപ്രകടനങ്ങളോ, പ്രതിഷേധ പ്രകടനങ്ങളോ നടത്തുയില്ലെന്നും ജില്ലയില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് ജില്ലാ ഭരണകൂടത്തിനൊപ്പം നില്‍ക്കാമെന്നും യോഗത്തില്‍ പങ്കെടുത്ത എല്ലാ സംഘടനാ ഭാരവാഹികളും ഉറപ്പുു നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച പള്ളികളില്‍ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് പ്രത്യേകം സംസാരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ അടുത്ത രണ്ട് ആഴ്ചകളില്‍ നടക്കുന്ന എല്ലാ വിധ ഘോഷയാത്രകളും ജാഥകളും സംബന്ധിച്ച് അതത് സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി വിവരം അറിയിക്കേണ്ടതാണ്. ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി നിങ്ങളേവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

വിശ്വസ്തതയോടെ

ജാഫര്‍ മലിക് ഐ.എ.എസ്

ജില്ലാ കളക്ടര്‍ മലപ്പുറം

Comments
Loading...