EBM News Malayalam

സത്യജിത്ത് രാജനെ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു

തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് സത്യജിത്ത് രാജനെ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധനറാവുവിനെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിലേയ്ക്ക് മാറ്റി. ആശാ തോമസാണ് വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജേഷ് കുമാര്‍ സിങാണ് പുതിയ പിഡബ്ല്യുഡി സെക്രട്ടറി.

മാനന്തവാടി സബ് കളക്ടര്‍ എന്‍എസ് കെ ഉമേഷിനെ ശബരിമലയിലെയും പമ്പയിലെയും സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപന ചുമതലയുള്ള എഡിഎമ്മായി നിയമിച്ചു. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എംഡിയായി ആര്‍ രാഹുലിനെയും നിയമിച്ചു.

Comments
Loading...