EBM News Malayalam

KUV100 ബിഎസ്-VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

KUV100 ബി‌എസ്‌-VI-ന്റെ പരീക്ഷണ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്. നിലവിലെ 1.2 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്‌-VI മാനദണ്ഡത്തിന് അനുസൃതമായി പരിഷ്ക്കരിക്കുമെന്ന് മഹീന്ദ്ര നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പെട്രോൾ ബി‌എസ്‌-VI 1.2 ലിറ്റർ എഞ്ചിൻ മാത്രമേ കമ്പനി നവീകരിക്കുകയുള്ളൂവെന്നാണ് പരീക്ഷണ ഓട്ടത്തിൽ നിന്ന് മനസിലാകുന്നത്.

മഹീന്ദ്രയുടെ ബി‌എസ്‌-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിൻ ശ്രേണിയിൽ 1.5 ലിറ്റർ G15TGDI, 1.2 ലിറ്റർ ടർബോചാർജ്ഡ് G12TGDI, XUV300-ൽ കാണപ്പെടുന്ന 3 സിലിൾ ടർബോചാർജ്ഡ് 1.2 ലിറ്റർ G12TCMPFI, എൽസിവികൾക്കായുള്ള 625 സിസി പെട്രോൾ / സിഎൻജി G06 എഞ്ചിൻ എന്നിവ ഉൾപ്പെടുന്നു.

ബി‌എസ്‌-VI പെട്രോൾ എഞ്ചിനുകളുടെ പുതിയ ശ്രേണി മഹീന്ദ്രയുടെ എട്ട് പ്ലാറ്റ്ഫോമുകൾക്ക് കരുത്ത് പകരും. ഇതിനുപുറമെ, ബി‌എസ്‌-VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനി അവരുടെ എല്ലാ ഡീസൽ എഞ്ചിനുകളും 1.5 ലിറ്ററും അതിനു മുകളിലുള്ളവയും പരിഷ്ക്കരിക്കും.

1.2 ലിറ്റർ പെട്രോൾ ബി‌എസ്‌-VI എഞ്ചിനുകൾ KUV100, XUV300 പെട്രോൾ വകഭേദങ്ങളെ ശക്തിപ്പെടുത്തും. എങ്കിലും രണ്ട് കാറുകളുടെയും പവർഔട്ട്പുട്ട് വ്യത്യസ്തമായിരിക്കും. KUV100-ലെ നിലവിലെ ബി‌എസ്-IV 1.2 ലിറ്റർ യൂണിറ്റ് 82 bhp കരുത്തും 115 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

XUV300-ൽ വാഗ്ദാനം ചെയ്തു വരുന്ന 1.2 ലിറ്റർ ബി‌എസ്-IV എഞ്ചിൻ 110 bhp കരുത്തിൽ 200 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. പുതിയ പതിപ്പിലെ എഞ്ചിൻ ഔട്ട്പുട്ടിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.

താങ്ങാനാവുന്ന ഒരു വാഹനത്തെ വിപണിയിലെത്തിക്കാൻ KUV100 ബി‌എസ്‌-VI പെട്രോൾ മഹീന്ദ്രയെ സഹായിക്കും. വിൽപ്പനയ്‌ക്കുള്ള ഏറ്റവും വിലകുറഞ്ഞ മഹീന്ദ്ര ബിഎസ്-VI കാറാണിത്. KUV100 വളരെക്കാലം മുമ്പ് വിപണിയിലെത്തിയതെങ്കിലും വിൽപ്പന വിജയം നോടാൻ സാധിക്കാതെ പോവുകയായിരുന്നു.

താങ്ങാനാവുന്ന ഒരു വാഹനത്തെ വിപണിയിലെത്തിക്കാൻ KUV100 ബി‌എസ്‌-VI പെട്രോൾ മഹീന്ദ്രയെ സഹായിക്കും. വിൽപ്പനയ്‌ക്കുള്ള ഏറ്റവും വിലകുറഞ്ഞ മഹീന്ദ്ര ബിഎസ്-VI കാറാണിത്. KUV100 വളരെക്കാലം മുമ്പ് വിപണിയിലെത്തിയതെങ്കിലും വിൽപ്പന വിജയം നോടാൻ സാധിക്കാതെ പോവുകയായിരുന്നു.

Comments
Loading...