EBM News Malayalam

ഇന്നു സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭയുടെ കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍, ഇന്നു സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് മാറുന്നതാണ്. സഖ്യം തുടരുന്നതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ശിവസേനാ നിയമസഭാകക്ഷി യോഗം പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ ചുമതലപ്പെടുത്തി.

താക്കറെയുടെ വസതിയായ മാതോശ്രീയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് എം.എല്‍.എമാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനമായത്. ബാന്ദ്രയിലെ രംഗ് ശാരദ ഹോട്ടലിലേക്കാണു തങ്ങളെ പിന്തുണയ്ക്കുന്ന സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള എം.എല്‍.എമാരെ ശിവസേന മാറ്റിയത്. പാര്‍ട്ടി ആസ്ഥാനത്തിനും മാതോശ്രീക്കും സമീപമാണു രംഗ് ശാരദ ഹോട്ടല്‍. സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി.

182 എം.എല്‍.എമാരുടെ പിന്തുണ അവകാശപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ സഖ്യകക്ഷിയായ ശിവസേന എം.എല്‍.എമാരെ ഹോട്ടലിലേക്കു മാറ്റി. മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യത്തേത്തുടര്‍ന്നാണു മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായത്.

എന്നാല്‍ ബി.ജെ.പി. അതിനു തയാറല്ല. അഞ്ചുവര്‍ഷവും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്തന്നെ സര്‍ക്കാരിനെ നയിക്കുമെന്നാണു ബി.ജെ.പിയുടെ ഉറച്ചനിലപാട്. വലിയ ഒറ്റക്കക്ഷിയാണു സര്‍ക്കാരിനെ നയിക്കേണ്ടതെന്നു കേന്ദ്രമന്ത്രിയും ബി.ജെ.പി. മുന്‍ ദേശീയാധ്യക്ഷനുമായ നിതിന്‍ ഗഡ്കരി പറഞ്ഞു. ബി.ജെ.പി. സംഘം ഗവര്‍ണറെ സന്ദര്‍ശിച്ചെങ്കിലുംസര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്തുകൊണ്ട് അവകാശവാദം ഉന്നയിച്ചില്ലെന്നു ശിവസേനാ നേതാവും സാമ്ന എഡിറ്ററുമായ സഞ്ജയ് റാവുത്ത് എം.പി. ചോദിച്ചു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ”മഹായുതി” സഖ്യത്തിനു തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചെന്നും അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും നിലവിലെ സാഹചര്യം ഗവര്‍ണറെ ബോധിപ്പിച്ചു. ഭാവിപരിപാടികള്‍ പാര്‍ട്ടി ദേശീയനേതൃത്വം തീരുമാനിക്കുമെന്നും ഗവര്‍ണര്‍ ഭഗത്സിങ് കോശിയാരിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംസ്ഥാനാധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അറിയിച്ചു.

Comments
Loading...