EBM News Malayalam

തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ്കോളേജ് വിദ്യാര്‍ത്ഥിയെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറിംഗ്കോളേജ് വിദ്യാര്‍ത്ഥിയായ ശ്യാം പദ്മനാഭന്‍ ജൂലൈ 8 ന് രാവിലെ പോയ ശേഷം ഇതുവരെ വീട്ടില്‍ തിരിച്ചെത്തിയില്ല. രണ്ടു ദിവസം മുമ്പ് ലൈബ്രറിയിലേക്ക് എന്ന് പറഞ്ഞ് രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കാണാതായ പിജി വിദ്യാര്‍ത്ഥിയ്ക്കായി കുടുംബാംഗങ്ങളും കൂട്ടുകാരും പോലീസും തെരച്ചില്‍ തുടങ്ങി.

ഇന്നലെ രാത്രി പത്തു മണി മുതല്‍ ടെക്നോ പാര്‍ക്കിലെ ലീലാ കാര്‍ണിവല്‍ ബില്‍ഡിംഗില്‍ നിന്നും ശ്യാമിന്റെ മൊബൈല്‍ഫോണ്‍ സിഗ്‌നല്‍ കിട്ടിയിരുന്നു. ടെക്നോ പാര്‍ക്കിന്റെ പിന്‍ വാതില്‍ വഴി കാര്യവട്ടം ക്യാമ്പസിലേക്കുള്ള കാടുപിടിച്ച പ്രദേശങ്ങളിലാണ് തെരച്ചില്‍ നടത്തുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ 9 ാം തീയതി ഉച്ചയ്ക്ക് ശ്യാം കാര്യവട്ടം ക്യാമ്പസിലേക്ക് കയറിപ്പോകുന്നതായി കണ്ടെത്തി.

Comments
Loading...