EBM News Malayalam

എം.ശിവശങ്കർ കസ്റ്റഡിയിൽ; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിതള്ളി

കൊച്ചി: എം.ശിവശങ്കർ ഹൈക്കോടതി യിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കസ്റ്റംസും എൻഫോഴ്‌സ്‌മെന്റും സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ അനുകൂല നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കിയ തിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞി രുന്ന തിരുവനന്തപുരം ത്രിവേണി ആശു പത്രിയിലെത്തിയാണ് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കസ്റ്റഡി യിൽ എടുത്തത്.
കോടതിയിൽ നിന്ന് അനുകൂല പ്രതീക്ഷച്ച് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ശിവശങ്കർ ചികിത്സയിലായിരുന്ന ഹോസ്പിറ്റലിന്റെ പരിസരത്ത് തന്നെ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം.
ഹൈക്കോടതി വിധി വന്ന് നിമിഷങ്ങൾ ക്കുള്ളിൽ തന്നെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്തത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫിലേക്കാണ് ശിവശങ്കറിനെ കൊണ്ട്‌ പോയത്.

 

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.