EBM News Malayalam

‘ലോനപ്പന്‍റെ മാമോദീസ’ ഫെബ്രുവരി 28ന്

85,652

ജയറാം നായകനായെത്തുന്ന പുതിയ ചിത്രമായ ‘ലോനപ്പന്‍റെ മാമോദീസ’വേള്‍ഡ് വൈഡ് റീലിസായി ഫെബ്രുവരി 28ന് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. രേഷ്മ അന്ന രാജന്‍ ആണ് ചിത്രത്തിലെ നായിക. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ തൃശൂര്‍ഭാഷ സംസാരിക്കുന്ന പെണ്‍കുട്ടിയെയാണ് രേഷ്മ അവതരിപ്പിക്കുന്നത്. ഒരു സിനിമാക്കാരന്‍ എന്ന സിനിമയ്ക്ക് ശേഷം ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോനപ്പന്‍റെ മാമോദിസ. രമേഷ് പിഷാരടിയുടെ സംവിധാനത്തിലൊരുങ്ങിയ പഞ്ചവര്‍ണ തത്തയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്ന ചിത്രമാണിത്.

Leave A Reply

Your email address will not be published.