EBM News Malayalam

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് വോട്ട് മറിഞ്ഞു

20

പത്തനംതിട്ട: കേരളത്തിലെ നാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ വിധി എന്താകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഓരോ പാര്‍ട്ടികളും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഒട്ടേറെ പുതിയ ഘടകങ്ങള്‍ മാറ്റുരച്ച തിരഞ്ഞെടുപ്പാണ് ഇക്കഴിഞ്ഞത്. അവിടെയാണ് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉരുത്തിരഞ്ഞത്. വടകര, ആലത്തൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് ആശങ്ക. രണ്ടിടത്ത് ബിജെപി ജയിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് സൂചനകള്‍. ആലത്തൂരില്‍ അട്ടിമറി നടക്കുമെന്നും പറയപ്പെടുന്നു. വടകരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എന്നാല്‍ പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് ലഭിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവ് തന്നെ പറയുന്നത്. ഇതോടെ പത്തനംതിട്ടയില്‍ പുതിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. പത്തനംതിട്ടയില്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് ആശ്വാസം നല്‍കുന്ന വിധിയായിരിക്കും 23നുണ്ടാകുക. ഈ വാദത്തില്‍ കഴമ്പില്ലെന്ന പറയുമ്പോള്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാവ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.