EBM News Malayalam

എറണാകുളത്ത് റെക്കോർഡ് നേട്ടമുണ്ടാക്കുമെന്ന് ബിജെപി

കൊച്ചി: വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസത്തോളം നീണ്ട കാത്തിരിപ്പ് അവസാനിക്കാന്‍ ഇനിയുളളത് ദിവസങ്ങള്‍ മാത്രമാണ്. കേരളം ആര്‍ക്കൊപ്പമെന്ന് 23ാം തിയ്യതി അറിയാം. ഇക്കുറി ശക്തമായ ത്രികോണ മത്സരമാണ് സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും നടന്നത്. മൂന്ന് മുന്നണികള്‍ക്കും വലിയ പ്രതീക്ഷകള്‍ ഇക്കുറിയുണ്ട്. യുഡിഎഫ് കോട്ടയായ എറണാകുളത്ത് അട്ടിമറി വിജയം സ്വന്തമാക്കാനാണ് എല്‍ഡിഎഫ് കരുത്തനായ പി രാജീവിനെ ഇറക്കിയത്. എന്നാല്‍ മണ്ഡലത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റുണ്ടാക്കുക ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
മണ്ഡലം മാറി വോട്ട് ചോദിച്ചത് അടക്കം തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സോഷ്യല്‍ മീഡിയയിലും പുറത്തും ട്രോളുകള്‍ക്കിരയായിട്ടുണ്ട് കണ്ണന്താനം. എന്നാല്‍ 23ാം തിയ്യതി തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കണ്ണന്താനം കറുത്ത കുതിരയായി മാറും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

Comments
Loading...