EBM News Malayalam

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഇന്ന് നോര്‍വിച്ച് സിറ്റിയെ നേരിടും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഇന്ന് നോര്‍വിച്ച് സിറ്റിയെ നേരിടും. ഇരുപത്തിയാറാം റൗണ്ടില്‍ രാത്രി പതിനൊന്നിന് നോര്‍വിച്ചിന്റെ മൈതാനത്താണ് മത്സരം. 25 കളിയില്‍ 73 പോയിന്റുമായി ലീഗില്‍ ഒന്നാംസ്ഥാനത്താണ് ലിവര്‍പൂള്‍.

രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ 22 പോയിന്റ് മുന്നിലാണിപ്പോള്‍ യുര്‍ഗന്‍ ക്ലോപ്പും സംഘവും. 18 പോയിന്റ് മാത്രമുള്ള നോര്‍വിച്ച് ലീഗിലെ അവസാന സ്ഥാനക്കാരാണ്. ലിവര്‍പൂള്‍ അവസാനം ഏറ്റുമുട്ടിയ 13 കളിയിലും നോര്‍വിച്ചിനെ പരാജയെടുത്തിയിരുന്നു.

Comments
Loading...