EBM News Malayalam

ലോകത്തിലെ ഏറ്റവും ധനികനായ ഫുട്‌ബോളറുടെ സ്ഥാനം ബാഴ്‌സലോണ താരം ലിയോണല്‍ മെസിക്ക്

ബാഴ്‌സലോണ: ലോകത്തിലെ ഏറ്റവും ധനികനായ ഫുട്‌ബോളറുടെ സ്ഥാനം ബാഴ്‌സലോണ താരം ലിയോണല്‍ മെസിക്ക് തന്നെയാണ്. 126 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനവുമായാണ് അര്‍ജന്റീന നായകന്‍ കൂടിയായ മെസി ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്ത് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ്. 117 മില്യണ്‍ ഡോളറാണ് റൊണാള്‍ഡോയുടെ വാര്‍ഷിക വരുമാനം. 96 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള പിഎസ്ജി താരം നെയ്മര്‍ ആണ് മൂന്നാം സ്ഥാനത്ത്.

42 മില്യണ്‍ ഡോളര്‍ വരുമാനവുമായി കിലിയന്‍ എംബാപ്പെ നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്ത് 37 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ലിവര്‍പൂള്‍ താരം മുഹമ്മദ് സലായാണ്. പോള്‍ പോഗ്ബ(34 മില്യണ്‍ ഡോളര്‍), അന്റോണിയോ ഗ്രീസ്മാന്‍, ഗരെത് ബെയ്ല്‍, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ഡേവിഡ് ഗിയ എന്നിവരാണ് ഏറ്റവും കൂടുതല്‍ വരുമാനമുള്ള ആദ്യ പത്ത് ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയിലുള്ളത്. മെസിയുടെ വരുമാനത്തില്‍ 92 മില്യണ്‍ ഡോളര്‍ ബാഴ്‌സയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പ്രതിഫലമാണ്. 34 മില്യണ്‍ ഡോളര്‍ പരസ്യവരുമാനത്തിലൂടെയും മെസി സ്വന്തമാക്കി.

 

Comments are closed.