EBM News Malayalam

ആന്‍ഡേഴ്‌സണിന്‍റെ വിരമിക്കല്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമായി.

ലണ്ടന്‍: ആന്‍ഡേഴ്സണിന്റെ വിരമിക്കല്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമായി. കരിയറിലെ മോശം സമയങ്ങളിലൂടെയാണ് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ കടന്നുപോവുന്നത്. പരിക്കുമൂലം ആഷസിലെ ഒരു മത്സരത്തില്‍ ഒഴികെ ജിമ്മിക്ക് ഇറങ്ങാനായില്ല. ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ പിന്നാലെ ആഷസ് പരമ്പരയില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്.

ന്യൂസിലന്‍ഡ് പര്യടനത്തിന് താനുണ്ടാകുമെന്ന് ഉറപ്പിക്കാന്‍ ഈ ആഴ്ചതന്നെ ടീം ഫിസിയോയെയും മെഡിക്കല്‍ സംഘത്തെയും കാണുന്നുണ്ട്. കാലിലെ പരിക്ക് മാറുന്നതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണനയെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു. ആഷസിന് ശേഷം ന്യൂസിലന്‍ഡ് പരമ്പരയാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്.

Comments
Loading...