Ultimate magazine theme for WordPress.

ആരോഗ്യ സംരക്ഷണത്തിന് നിത്യ വഴുതന

പലരും എന്താണ് നിത്യവഴുതന എന്ന് കേട്ടിട്ടുണ്ടാവില്ല. ഇത് എങ്ങനെയാണ് എന്ന് പോലും അറിയാത്തവർ ധാരാളമുണ്ട്. വള്ളിപ്പടർപ്പ് പോലെയാണ് ഇതിന്‍റെ ചെടി വളരുന്നത്. കായകൾ അധികം വലിപ്പമില്ലാതെ ചെറുതായി പച്ച നിറത്തിലാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഇത് മെഴുക്ക് പുരട്ടാൻ നമ്മുടെ നാട്ടില്‍ ധാരാളം ഉപയോഗിക്കുന്നുമുണ്ട്.

നിത്യ വഴുതന അധികം മൂക്കുന്നതിന് മുൻപേ പറിച്ചെടുക്കുന്നതിന് ശ്രദ്ധിക്കണം. ഇതില്‍ ധാരാളം പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻസി, സൾഫർ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിന് ഇതിലും നല്ല ഗുണങ്ങൾ ഇല്ല എന്ന് തന്നെ നമുക്ക് ഉറപ്പിക്കാവുന്നതാണ്.

എല്ലുകളുടെ ആരോഗ്യത്തിന് നിത്യ വഴുതന കഴിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ പല വിധത്തിലുള്ള ഗുണങ്ങളും നൽകുന്നുണ്ട്. കാൽസ്യം കലവറയാണ് നിത്യ വഴുതന. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് നിങ്ങളില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുകയും എല്ലിനും പല്ലിനും നല്ല ഉറപ്പും കരുത്തും നൽകുകയും ചെയ്യുന്നുണ്ട്.

ഇന്നത്തെ ജീവിത രീതിയുടെ സംഭാവനയാണ് കൊളസ്ട്രോളും മറ്റും. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്നവയാണ്. കൊളസ്ട്രോൾ കുറക്കുന്നതിന് വേണ്ടി മരുന്നും മറ്റും കഴിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങൾ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് നിത്യവഴുതന.

കാരണം എത്ര മോശം കൊളസ്ട്രോൾ ആണെങ്കിലും നിത്യവഴുതന കഴിച്ചാൽ അത് ഇല്ലാതാവും എന്നുള്ളതാണ് സത്യം. ഇത് ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവിനെ കുറച്ച് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഭക്ഷണ ശീലവും വ്യായാമമില്ലായ്മയും ആണ് രക്തസമ്മർദ്ദത്തിലേക്ക് ഇന്നത്തെ കാലത്ത് ആളുകളെ തള്ളിവിടുന്നത്. ഇതിന് രണ്ടിനും മാറ്റം വരുത്തിയാല്‍ ഒരു പരിധി വരെ നമുക്ക് ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സാധിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് ശ്രമിക്കുമ്പോൾ നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ദിവസവും അൽപം നിത്യവഴുതന ഭക്ഷണത്തില്‍ ഉൾപ്പെടുത്തിക്കോളൂ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ രക്തസമ്മർദ്ദത്തെ നിയന്ത്രിച്ച് നിർത്തുന്നതിനും ഈ പച്ചക്കറി സഹായിക്കുന്നുണ്ട്.

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നിത്യവഴുതന. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ ധമനികളിലെ ബ്ലോക്ക് നീക്കുന്നതിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും ഇത് ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ഏറ്റവും വെല്ലുവിളിയാവുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പോലും നിത്യവഴുതന സഹായിക്കുന്നുണ്ട്.

Comments are closed.