EBM News Malayalam

29 -ന് ലോക ഹൃദയദിനം

 

ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കെണ്ടാതിന്റെ ആവശ്യകത

ഭക്ഷണം, ജീവിതശൈലി എന്നിവയിലെല്ലാം വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ രോഗങ്ങളും അത്ര തന്നെ മനുഷ്യ ജീവിതത്തിൻറെ നിറം കെടുത്തുന്നുണ്ട്. അമിതവണ്ണവും അതിനോട് അനുബന്ധിച്ചുള്ള അസുഖങ്ങളും അനുഭവിക്കുന്നവരുടെ എണ്ണം ദിനപ്രതി വർധിച്ചുവരികയാണ്. അതിൽ മുൻപന്തിയിൽ തന്നെയുണ്ട് ഹൃദ്രോഗം. ശരീരത്തിന് ഹൃദയം എത്രത്തോളം പ്രധാനമാണോ, അത്ര തന്നെ അപകടകരവുമാണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നത്. ലോക ഹൃദയ ദിനത്തിൽ ഹൃദയാരോഗ്യം , ഹൃദ്രോഗം എന്നിവയെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കാം.

വ്യക്തമാക്കുന്നതിനാണ് എല്ലാ വർഷവും സെപ്റ്റംബർ 29 -ന് ലോക ഹൃദയദിനം ആഘോഷിക്കുന്നത്. പ്രത്യേകിച്ച് ഈ പുതിയ ജീവിതരീതിയിൽ കാർഡിയോവാസ്കുലർ രോഗാവസ്ഥകളെക്കുറിച്ച് (സിവിഡി) അവബോധം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ നിരന്തരമായ വളർച്ചാ നിരക്കിന്റെ ഒരു പ്രധാന കാരണം ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, തെറ്റായ ഭക്ഷണരീതികൾ, പഞ്ചസാര, ഉപ്പ്, ട്രാൻസ് ഫാറ്റുകൾ എന്നിവയുടെ അമിത ഉപയോഗം തന്നെയാണ്. നേരത്തെ പുരുഷന്മാരിലാണ് ഹൃദ്രോഗം കൂടുതലായി കണ്ടിരുന്നത്, എന്നാൽ നിലവിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരിലും തന്നെ ഈ അവസ്ഥ കണ്ടു വരുന്നുണ്ട്. എന്നാൽ പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്ത ലക്ഷണങ്ങളാണ് പ്രകടമാകാറുള്ളത് എന്ന കാര്യം എടുത്ത് പറയേണ്ടതാണ്.

സ്ത്രീകളിൽ ഹൃദ്രോഗ ലക്ഷണങ്ങൾ

ഹൃദ്രോഗ ലക്ഷണങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെയല്ല എന്നാണ് ആദ്യം മനസിലാക്കേണ്ടത്. ചികിത്സാ രീതികൾ ഒന്നാണെങ്കിലും ലക്ഷണങ്ങൾ, അപകട സാധ്യതകൾ എന്നിവ ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവ തിരിച്ചരിഞ്ഞെങ്കിൽ മാത്രമേ കൃത്യമായ സമയത്ത് രോഗാവസ്ഥ കണ്ടെത്താനും ചികിത്സാ മാർഗങ്ങൾ സ്വീകരിക്കാനും സാധിക്കൂ.

കൊറോണറി ആർട്ടറി രോഗം മുതൽ രക്താതിമർദ്ദം, ഹൃദയാഘാതം വരെയുള്ള അവസ്ഥകളെ ചേർത്താണ് ഹാർട്ട് ഡിസീസ് എന്ന പേരിൽ അറിയപ്പെടുന്നത്. ഹൃദ്രോഗത്തിലേയ്ക്ക് നയിക്കുന്ന ഒരു സാധാരണ കാരണം ഹൃദയത്തിലേക്കുള്ള സുഗമമായ രക്തയോട്ടം നിയന്ത്രിക്കുന്ന ധമനികളിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നതാണ്. കാലക്രമേണ, ഹൃദയത്തിന് ആവശ്യത്തിന് ഓക്സിജനും പോഷക സമ്പുഷ്ടമായ രക്തവും ലഭിക്കാതെ വരും. ഇസ്കെമിയ എന്നറിയപ്പെടുന്ന ഈ അവസ്ഥ നെഞ്ചുവേദനയ്ക്ക് കാരണമാകുന്നു. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള നെഞ്ചുവേദന അനുഭവപ്പെടുന്നത് അസിഡിറ്റിയുടെ ഭാഗമാണെന്ന് വിശ്വസിച്ചുകൊണ്ട് ഒറ്റമൂലികൾ പരീക്ഷിക്കുന്നവരാണ് കൂടുതലും. ഹൃദയത്തിൽ ഒളിഞ്ഞിരിക്കുന്ന വലിയ അപകടത്തെ തിരിച്ചറിയാതെ പോകുന്നതിനും ഇത് കാരണമാകും.