Ultimate magazine theme for WordPress.

എസ്.എസ് എൽ.സി പരീക്ഷ റിസൾട്ട് വന്നു ജയിച്ച കുട്ടികൾക്കും തോറ്റ കുട്ടികൾക്കും അഭിനന്ദങ്ങൾ : തോൽവി വിജയത്തിന്റെ മാറ്റം സൃഷ്ടിക്കുന്നു

കേരളത്തിൽ നമ്മുടെ കുട്ടികൾ കൊവിഡിന്റെ പിടിയിൽ വീടുകളിൽ കൂട്ടുകാരും  അധ്യാപകനും ഇല്ലാതെ ഓരോ ദിവസവും മുന്നോട്ടുപോകുമ്പോൾ ജീവിതത്തിന്റെ മാറ്റം സൃഷ്ടിക്കാൻ എസ്.എസ്.എൽസി റിസൾട്ട് ഫലം പുറത്ത് വന്നു. സംസ്ഥാനത്ത് ആകെ മൊത്തം 99.47 % വിജയം അതു കൊണ്ട് തന്നെ ജയിച്ച കുട്ടികൾക്കും തോറ്റ കുട്ടികൾക്കും എന്റെ അഭിനന്ദങ്ങൾ .

ഇന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടിയവരെ വിവിധ സംഘടനകളും നാട്ടുകൂട്ടങ്ങളും അഭിനന്ദിക്കും. എന്നാൽ നിങ്ങളോട് എനിക്ക് പറയാനുള്ളത് തോറ്റ കുട്ടികളെയും നിങ്ങൾ അഭിനന്ദിക്കണം തോൽവി അവരെ വേദനിപ്പിക്കുന്നത് എവിടെയാണ് നിങ്ങൾക്ക് അറിയാമേ. പരീക്ഷയിൽ അവർതോൽക്കുമ്പോൾ അല്ലാ  വേദിക്കുന്നത് . സമൂഹത്തിൽ അവരെ അവഗണിക്കുമ്പോൾ ആണ് . അതുകൊണ്ട് തന്നെ നിങ്ങളും ഒരു തീരുമാനംമൊടുക്കണം എപ്ലസ് കിട്ടിയവനെ അഭിനന്ദിക്കുമ്പോൾ അത് കണ്ട് ദൂരെ മാറി തോറ്റു പോയി എന്ന മനസ്സോടെ നിൽക്കുന്ന ആ കുട്ടികളോടും സമൂഹം എന്ന നിലയിൽ നിങ്ങൾ ചെറിയ നീതി പുലർത്തേണ്ട്. അവരെയും പിടിച്ചു നിർത്തി അഭിനന്ദിക്കണം .  നല്ല വാക്കുകൾ കൊണ്ട് അവർക്ക് ജീവിത  വിജത്തിലേക്കുള്ള വഴി കാണിച്ച് കൊടുക്കണം.

തോറ്റ മനുഷ്യർ ഈ ലോകത്തിൽ ഇല്ലായിരുന്നെങ്കിൽ നമ്മുടെയൊക്കെ ജയങ്ങൾക്ക് ഇത്രയും ഭംഗിയുണ്ടാകുമായിരുന്നോ . നമ്മൾ ജയിച്ചത് കൊണ്ട് മാത്രം ഈ ലോകം ഭംഗിയാകുമോ നമ്മുക്ക് ചുറ്റുമുള്ള ഒരോ കുട്ടികളും ജയിക്കണം. ഒരു മത്സരത്തിൽ ഒപ്പം ഓടുന്നവരാണ് നമ്മൾ ഓരോരുത്തരും അതുകൊണ്ട് നാം എല്ലവരെയും പരിഗണിച്ചേ മതിയാകൂ. ജയിച്ചവരുടെ സന്തോഷങ്ങളിൽ ഇന്ന് മുങ്ങിപ്പോകുന്ന തോറ്റവരുടെ സങ്കടങ്ങളെയും നമ്മൾ അടയാളപ്പെടുത്തേതുണ്ട്. ഒരുപക്ഷെ അങ്ങനെ തോറ്റു പോയവരിൽ ഒരു നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അബ്ദുൽ കലാമോ ഒരു എബ്രഹാം ലിങ്കണോ ഉണ്ടായിരിക്കില്ല. അതുമല്ലെങ്കിൽ ഒരു ഐൻസ്റ്റീനോ , ജാൻസി റാണിയോ എന്നിവർ തോൽവിൽ നിന്നും മാറ്റങ്ങൾ സൃഷ്ടിച്ചവരാണ്.

സജു.എസ് നെയ്യാറ്റിൻകര

 

Leave A Reply

Your email address will not be published.