EBM News Malayalam

യു.ഡി.എഫ് ഗുണഭോക്താക്കളായെന്ന് എൽ.ഡി.എഫ് യോഗം

തിരുവനന്തപുരം: ശബരിമലയെക്കുറിച്ച് പ്രചാരണവേളയില്‍ നിയന്ത്രണം പാലിച്ചത് തിരിച്ചടിച്ചെന്ന് എല്‍.ജെ.ഡി സെക്രട്ടറി ജനറല്‍ ഷേക് പി. ഹാരിസ് അഭിപ്രായപ്പെട്ടു.ശബരിമല വിഷയത്തില്‍ യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് നടത്തിയ പ്രചാരണത്തെ മറികടക്കാന്‍ തിരഞ്ഞെടുപ്പുകാലത്ത് ഇടതുമുന്നണിക്ക് കഴിയാതെ പോയപ്പോള്‍ യു.ഡി.എഫ് അതിന്റെ ഗുണഭോക്താക്കളായെന്ന് എല്‍.ഡി.എഫ് യോഗം വിലയിരുത്തി. വനിതാമതിലിന്റെ പിറ്റേന്ന് രണ്ട് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചത് വിശ്വാസികളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചെന്നും അവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും എല്‍.ജെ.ഡി പറഞ്ഞു. ശബരിമലലൈന്‍ വിശ്വാസികളെ അകറ്റിയെന്ന് പറഞ്ഞ ഐ.എന്‍.എല്‍ നേതൃത്വം മോദിപ്പേടിയില്‍ ന്യൂനപക്ഷമൊന്നാകെ എതിരായതാണെന്നും ജമാഅത്തെ ഇസ്ലാമിക്കും എസ്.ഡി.പി.ഐക്കുമൊന്നും അതിര് കവിഞ്ഞ പ്രാധാന്യം കൊടുക്കേണ്ടെന്നും പറഞ്ഞു. മോദിയെ പുറത്താക്കുകയെന്ന പ്രചാരണം ഗുണമായത് യു.ഡി.എഫിനാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള മതേതരസര്‍ക്കാര്‍ എന്ന ഇടത് പ്രചാരണത്തേക്കാള്‍ സ്വീകാര്യത ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന പ്രചാരണത്തിനുണ്ടായി.

Comments
Loading...