EBM News Malayalam

എഎന്‍ 32 ജറ്റ് അപകടത്തില്‍ മലയാളികള്‍ അടക്കം 13 പേര്‍ മരിച്ചു

24

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ചൈന അതിര്‍ത്തിയില്‍ തകര്‍ന്നു വീണ വ്യോമസേനയുടെ എ എന്‍ 32 എയര്‍ക്രാഫ്റ്റിലെ എല്ലാവരും മരിച്ചുവെന്ന് വ്യോമസേന. അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെയാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. അപകടത്തിന് പിന്നാലെ വലിയ അഗ്‌നിബാധയും ഉണ്ടായിട്ടുണ്ടെന്ന് സൂചനകള്‍ ചിത്രത്തില്‍ നിന്നും വ്യക്തമായിരുന്നു. മലയാളികള്‍ അടക്കമുള്ള 13 പേരും മരിച്ചുവെന്ന് ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ ഇന്ന് വ്യക്തമാക്കി. എട്ട് സേനാംഗങ്ങളും അഞ്ച് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കൊല്ലം സ്വദേശിയായ അനൂപ് കുമാര്‍, തൃശ്ശൂര്‍ സ്വദേശിയായ വിനോദ്, കണ്ണൂര്‍ സ്വദേശിയായ എന്‍.കെ. ഷെറിന്‍ എന്നിവരും വിമാനത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.