EBM News Malayalam

നാലു പന്തുകളില്‍ നാലു വിക്കറ്റ് ഉള്‍പ്പെടെ അഞ്ച് വിക്കറ്റ് വീഴ്ത്തി മലിംഗ

കൊളംബോ: ഇന്നലെ ന്യൂസിലന്‍ഡിനെതിരെ മിന്നുന്ന പ്രകടനമായിരുന്നു മലിംഗെപുറത്തെടുത്തത്. തുടര്‍ച്ചയായ നാലു പന്തുകളില്‍ നാലു വിക്കറ്റ് ഉള്‍പ്പെടെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മലിംഗ ടി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറെന്ന ചരിത്രനേട്ടവും നേടി.

കോളിന്‍ മണ്‍റോയെ വീഴ്ത്തി തുടങ്ങിയ മലിംഗ ഹമീഷ് റൂഥര്‍ഫോര്‍ഡ്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, റോസ് ടെയ്ലര്‍ എന്നിവരെയാണ് ട്രേഡ് മാര്‍ക്കായ സ്ലിംഗിംഗ് യോര്‍ക്കറുകളിലൂടെ തുടര്‍ച്ചയായ പന്തുകളില്‍ വീഴ്ത്തിയത്. അടുത്ത ഓവറില്‍ സീഫര്‍ട്ടിനെകൂടി മടക്കിയാണ് അഞ്ച് വിക്കറ്റ് നേടാനായത്.

Comments
Loading...