EBM News Malayalam

ലാംബ്രട്ട ഇന്ത്യന്‍ വിപണിയിലേക്ക് മടങ്ങിയെത്തുന്നു

ഐതിഹാസിക ഇറ്റാലിയന്‍ സ്‌കൂട്ടര്‍ നിർമ്മാതാക്കളായ ലാംബ്രട്ട ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിയെത്താൻ തയ്യാറെടുക്കുകയാണ്. ഒരു ഇലക്ട്രിക്ക് മോഡലുമായി വിപണിയിൽ എത്താനാണ് കമ്പനിയുടെ പദ്ധതി.

2018-ൽ തന്നെ ലാംബ്രട്ട വിപണിയിലേക്ക് തിരിച്ചെത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ, മിലാനിൽ നടക്കുന്ന EICMA മോട്ടോർഷോയിൽ ഇറ്റാലിയൻ സ്കൂട്ടർ ബ്രാൻഡ് അതിന്റെ പുതിയ മുൻനിര കൺസെപ്റ്റായ G325 സ്പെഷ്യൽ മോഡലിനെ അവതരിപ്പിച്ചു.

2020-ൽ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ ജി-സ്‌പെഷ്യൽ ഇലക്ട്രിക്ക് സ്‌കൂട്ടർ ഇന്ത്യയിൽ വെളിപ്പെടുത്തുമെന്നും കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. ഈ പുതിയ കൺസെപ്റ്റിന്റെ പ്ലാറ്റ്‌ഫോമുമായി അതിന്റെ ഡിസൈൻ പങ്കിടാൻ കഴിയുമെന്നും റിപ്പോർട്ടുകളുണ്ട്.

പരസ്പരം മാറ്റാവുന്ന സൈഡ് പാനലുകളുള്ള ഒരു സ്റ്റീൽ മോണോകോക്ക്, ഒരു സ്മാർട്ട് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലെ തോന്നിക്കുന്ന “ഫുൾ റൈഡർ ഇന്റർഫേസ്” എന്നിവയാണ് G325 സവിശേഷതകൾ. ഫുട്‌ബോർഡുമായി സംയോജിപ്പിച്ചിരിക്കുന്ന ലാംബ്രെറ്റ ലോഗോ ആകൃതിയിലുള്ള ലൈറ്റും G325-ൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

റൈഡർ സ്‌കൂട്ടറിനടുത്തെത്തുമ്പോൾ യാന്ത്രികമായി ഇത് ജ്വലിക്കും. നീളമുള്ള സ്വൂപ്പിംഗ് ലൈനുകളും വലിയ ബോഡി പാനലുകളും G325 ലാംബ്രെറ്റയുടെ ഡിസൈൻ ഭാഷയ്ക്ക് അനുസൃതമായി നിലകൊള്ളുന്നു.

ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ഹെഡ്‌ലൈറ്റ്, ഫ്രണ്ട് ഫെൻഡറിന് മുകളിലുള്ള രസകരമായ എയർ-ഇൻ‌ടേക്ക് സ്നട്ട് എന്നിവ പോലുള്ള ചില ആധുനിക സ്പർശനങ്ങളും സ്കൂട്ടറിൽ ഉൾപ്പെടുത്തിയി്ടുണ്ട്. രണ്ട് അറ്റത്തും ജെ ജുവാൻ ഡിസ്ക് ബ്രേക്കുകളും കൺസെപ്റ്റിൽ സജ്ജീകരിച്ചിരിക്കുന്നു.

Comments
Loading...