EBM News Malayalam

ഉത്തര്‍ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ കോവിഡ് സ്​ഥിരീകരിച്ചു

ലഖ്​നോ: ഉത്തര്‍ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ കോവിഡ് സ്​ഥിരീകരിച്ചു. ഓഫിസ്​ ജീവനക്കാര്‍ക്ക്​ രോഗബാധ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ അദ്ദേഹം നിരീക്ഷണത്തിലായിരുന്നു.

ട്വിറ്ററിലൂടെയാണ്​ കോവിഡ്​ പോസിറ്റീവായ വിവരം അ​ദ്ദേഹം അറിയിച്ചത്​. ​’പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ കോവിഡ്​ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയിരുന്നു. ഞാന്‍ സ്വയം നിരീക്ഷണത്തിലാണ്​. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്​. ജോലികളെല്ലാം ഓണ്‍ലൈനായി ചെയ്യുന്നുണ്ട്​’ -യോഗി ട്വീറ്റ്​ ചെയ്​തു.

സമാജ്​വാദി പാര്‍ട്ടി നേതാവും യു.പി മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ്​ യാദവിനും ബുധനാഴ്​ച കോവിഡ്​ ബാധിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏതാനും ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യോഗി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നത്​.

കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരില്‍ ചിലര്‍ താനുമായി ബന്ധപ്പെട്ടിരുന്നെന്ന് അദ്ദേഹം ട്വീറ്റ്​ ചെയ്യുകയായിരുന്നു. വീട്ടിലിരുന്ന് ജോലികള്‍ നിര്‍വഹിക്കുന്നതായും യോഗി അറിയിച്ചു.

യു.പിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച 18,021 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 85 പേര്‍ മരിക്കുകയും ചെയ്തു

Comments are closed.