EBM News Malayalam

കണ്ണൂർ ജില്ലയില്‍ ഇന്ന് 435 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

കണ്ണൂർ ജില്ലയില്‍ 435 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 1) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 386 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 28 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 11918 ആയി. ഇവരില്‍ 111 പേര്‍ ഇന്ന് രോഗമുക്തി നേടി.

അതോടെ രോഗം ഭേദമായവരുടെ എണ്ണം 6858 ആയി. കൊവിഡ് ബാധിച്ച് മരിച്ച 47 പേര്‍ ഉള്‍പ്പെടെ 101 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 4524 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 3389 പേര്‍ വീടുകളിലും ബാക്കി 1135 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

Comments are closed.